സൈബര്‍ക്രൈം അടക്കം കുട്ടികളോടുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഉത്തരവാദി സംസ്ഥാനസര്‍ക്കാരുകള്‍; നിയന്ത്രിക്കാന്‍ പര്യാപ്തമായ നിയമങ്ങള്‍ വിവരസാങ്കേതിക വകുപ്പിന്റെ കീഴിലുണ്ടാകണമെന്ന് കേന്ദ്രം

Friday 19 July 2019 8:29 am IST
കുട്ടികള്‍ക്ക് നേരെ നടക്കുന്ന എല്ലാത്തരം ചൂഷണങ്ങളടക്കം മുഴുവന്‍ കാര്യങ്ങളേയും നിയന്ത്രിക്കാന്‍, കണ്ടെത്താന്‍, അന്വേഷിക്കാന്‍, കുറ്റകൃത്യങ്ങള്‍ക്ക് വേണ്ട നടപടി എടുക്കാനടക്കമുള്ള പ്രാഥമിക ചുമതല സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമാണെന്ന് രാജ്യസഭയില്‍ എഴുതിതയ്യാറാക്കിയ മറുപടിയില്‍ കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

ന്യൂദല്‍ഹി: സംസ്ഥാനസര്‍ക്കാറുകളാണ് കുട്ടികള്‍ക്ക് നേരെ നടക്കുന്ന സൈബര്‍ക്രൈം അടക്കമുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഉത്തരവാദിയെന്ന് കേന്ദ്ര വനിതാശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. ഈ വിഷയത്തില്‍ പോലീസും പൊതുസംവിധാനങ്ങളും സംസ്ഥാന സര്‍ക്കാറുകളുടെ കീഴിലായതുകൊണ്ടാണ് സര്‍ക്കാറുകളുടെമേല്‍ ചുമതല വര്‍ധിക്കുന്നതെന്ന് വ്യക്തമാക്കി.

കുട്ടികള്‍ക്ക് നേരെ നടക്കുന്ന എല്ലാത്തരം ചൂഷണങ്ങളടക്കം മുഴുവന്‍ കാര്യങ്ങളേയും നിയന്ത്രിക്കാന്‍, കണ്ടെത്താന്‍, അന്വേഷിക്കാന്‍, കുറ്റകൃത്യങ്ങള്‍ക്ക് വേണ്ട നടപടി എടുക്കാനടക്കമുള്ള പ്രാഥമിക ചുമതല സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമാണെന്ന് രാജ്യസഭയില്‍ എഴുതിതയ്യാറാക്കിയ മറുപടിയില്‍ കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

സൈബര്‍കുറ്റങ്ങള്‍ നിയന്ത്രിക്കാന്‍ പര്യാപ്തമായ നിയമങ്ങള്‍ പ്രത്യേകിച്ച് വിവരസാങ്കേതിക വകുപ്പിന്റെ കീഴില്‍ ഉണ്ടാകണമെന്നും മന്ത്രി സൂചിപ്പിച്ചു. സ്ത്രീകള്‍ക്ക് നേരെയുള്ള എല്ലാത്തരം സൈബര്‍കുറ്റങ്ങള്‍ക്കും സൈബര്‍അധിക്ഷേപങ്ങള്‍ക്കും എതിരായ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകളാണ് 354ഏ, 354ഡി എന്നിവയെന്നും സ്മൃതി ഇറാനി ഓര്‍മ്മപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.