കൂടത്തായി കൂട്ടക്കൊലക്കേസില്‍ പുതിയ വഴിത്തിരിവ്‌; ജോളിക്കുവേണ്ടി ഹാജരാകനൊരുങ്ങി അഡ്വക്കേറ്റ് ബി.എ ആളൂര്‍; ജോളിയുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ തന്നെ സമീപിച്ചെന്ന് ആളൂര്‍

Wednesday 9 October 2019 12:30 pm IST

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസില്‍ ജോളി ജോസഫിനായി വാദികാനോരുങ്ങി അഡ്വക്കേറ്റ് ബി.എ ആളൂര്‍. ജോളിക്കു വേണ്ടി ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ജോളിയുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ തന്നെ സമീപിച്ചിരുന്നതായി ആളൂര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസവും ജോളിയുടെ അടുത്ത ബന്ധുക്കള്‍ അദേഹത്തെ കാണാന്‍ ചെന്നിരുന്നതായാണ് റിപ്പോര്‍ട്ട്. സൗമ്യ വധക്കേസില്‍ പ്രതിക്കുവേണ്ടി ഹാജരായത് ആളൂരായിരുന്നു. കേസില്‍പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി ഏഴുവര്‍ഷം തടവായി കുറച്ചിരുന്നു. പെരുമ്പാവൂരിലെ ജിഷ വധക്കേസിലും പ്രതി അമിറുള്‍ ഇസ്ലാമിനു വേണ്ടി ഹാജരായതും അഡ്വക്കേറ്റ് ബി.എ ആളൂര് ആയിരുന്നു.

ഈ കേസില്‍ ബന്ധുക്കള്‍ സമീപിച്ചാല്‍ തീര്‍ച്ചയായും മുന്നോട്ട് പോകുമെന്നും കേസിനെ കുറിച്ച് കൂടുതലായി ഒന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് അദേഹം പറഞ്ഞു. ഇപ്പോള്‍ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെങ്ങില്‍ കൂടിയും ഗൗരവമായാണ് മുന്നോട്ട് പോകുന്നത്. അന്വേഷണത്തിന്റെ പുരോഗതി അറിഞ്ഞതിന് ശേഷം മാത്രം മുന്നോട്ട് പോയാല്‍ മതിയെന്നാണ് ജോളിയുടെ അടുത്ത ബന്ധുക്കള്‍ പറഞ്ഞതെന്ന് ആളൂര്‍ വ്യക്തമാക്കി.

കേസില്‍ ജോളിക്ക് അനുകൂലമായ ഘടകങ്ങള്‍ ഉണ്ടാകുമോ എന്നത് ഇപ്പോള്‍ പറയാനാക്കില്ലെന്ന് അദേഹം പ്രതികരിച്ചു. അന്വേഷണപുരോഗതി അറിഞ്ഞതിന് ശേഷം മാത്രമേ ഇതേക്കുറിച്ച് കൂടുതല് പറയാന് സാധിക്കൂവെന്ന് ആളൂര്‍ പറഞ്ഞു. പ്രാഥമിക അന്വേഷണം കഴിഞ്ഞതിന് ശേഷം മാത്രം ജാമ്യപേക്ഷ നല്‍കിയാല്‍ മതി എന്നാണ് ബന്ധുക്കള്‍ അഭിപ്രായ പെട്ടത്. എന്നാല്‍ ജോളിയെ ഇന്ന് കസ്റ്റഡിയില്‍ വിടുന്നതു കൊണ്ട് അതിനുള്ള സാധ്യത കാണുന്നില്ലെന്നും അദേഹം വിശദീകരിച്ചു. 

പ്രാഥമിക അന്വേഷണം കഴിയാന്‍ 15 ദിവസമെങ്കിലും കഴിയും. ഇതു കഴിഞ്ഞ് മാത്രമെ അന്വേഷണം എവിടെവരെ എത്തിനില്‍ക്കുന്നു എന്നത് പറയാന് സാധിക്കൂ. അതിനു ശേഷമായിരിക്കും കൂടുതല്‍ തീരുമാനങ്ങളിലെക്ക് എത്തുക എന്നും അഡ്വ. ആളൂര്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.