മീഡിയ ഫോക്കസ് 2019 സെപ്തംബര്‍ 15 ന് ഡാളസ്സില്‍

Sunday 8 September 2019 3:45 pm IST

മസ്‌കിറ്റ് (ഡാളസ്സ്): ഡാളസ്സ് വൈഎംഇഎഎഫിന്റെ ആഭിമുഖ്യത്തില്‍ മീഡിയാ ഫോക്കസ് 2019 ഡാളസ്സിലെ മസ്‌കിറ്റ് സിറ്റിയില്‍ സംഘടിപ്പിക്കുന്നു.വേദ പുസ്തകാടിസ്ഥാനത്തില്‍ ടെക്നോളജിയും, സോഷ്യല്‍ മീഡിയായും എങ്ങനെ ഉപയോഗിക്കണം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ആല്‍ഫാ ടി.വി. ചെയര്‍മാന്‍ സജീവ് വര്‍ഗ്ഗീസ് പ്രഭാഷണം നടത്തും.

സെപ്തംബര്‍ 15 ഞായര്‍ വൈകിട്ട് ആറു മുതല്‍ മസ്‌കിറ്റിലുള്ള ബ്രദറണ്‍ അസംബ്ലി ഹോളിലാണ് പരിപാടികള്‍ക്കായി വേദി ഒരുക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയായുടെ അതിപ്രസരം സമൂഹത്തില്‍ എങ്ങനെ പ്രതിഫലിക്കുന്നു എന്ന് കേള്‍ക്കുന്നതിനുള്ള അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് ഫിലിപ്പ് ആഡ്രൂസ് അറിയിച്ചു.

പ്രവേശനം സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജു കെ തോമസ് 469 279 9556, ലിന്‍സണ്‍ അബ്രഹാം 214 629 6684.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.