മധ്യപ്രദേശില്‍ ദളിത് യുവാവിനെ ചുട്ടുകൊന്നു; കോണ്‍ഗ്രസ് പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതായി ബിജെപി

Friday 24 January 2020 3:51 pm IST

ഭോപ്പാല്‍: മധ്യപ്രദേശിലെ സാഗര്‍ നഗരത്തില്‍ ദളിത് യുവാവിനെ ചുട്ടുകൊന്നു. ധന്‍പ്രസാദ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട യുവാവും അയല്‍ക്കാരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് നല്‍കുന്ന വിവരം. പൊള്ളലേറ്റ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശരീരത്തില്‍ 50% ശതമാനത്തില്‍ അധികം പൊള്ളലേറ്റതിലാല്‍ ജീവന്‍ രക്ഷിക്കാനായില്ല. 

സംഭവവുമായി ബന്ധപ്പെട്ട് ഇര്‍ഫാന്‍, ഛുട്ടു, അജ്ജു, കല്ലു എന്നിവര്‍ക്കെതിരെ 1989ലെ പട്ടിക ജാതി- പട്ടിക വര്‍ഗ നിയമപ്രകാരം പോലീസ് കേസെടുത്തു. കൊല്ലപ്പെട്ട ധന്‍പ്രസാദിന്റെ അയല്‍വാസികളാണ് അറസ്റ്റിലായവര്‍. 

ജനുവരി 21 നു നടന്ന സംഭവത്തില്‍ പോലീസ് പ്രതികളെ പിടികൂടുന്നതില്‍ വിമുഖത കാണിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മധ്യപ്രദേശ് സര്‍ക്കാര്‍ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ മനപൂര്‍വം അവസരം ഒരുക്കി കൊടുക്കുകയാണെന്ന് ബിജെപി ആരോപിച്ചു. ബിജെപിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.