ദളിത് പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്കു മുമ്പ് മതം മാറാന്‍ ആലോചിച്ചിരുന്നു; യുവാവുമായുളള ബന്ധമാണ് മരിക്കാന്‍ കാരണമെന്ന് സഹപാഠികള്‍

Saturday 14 December 2019 10:41 am IST

മുക്കം: കോഴിക്കോട് ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിനു പിന്നില്‍ യുവാവുമായുള്ള ബന്ധവും മതം മാറ്റവുമെന്ന് വെളിപ്പെടുത്തല്‍. പെണ്‍കുട്ടിയുടെ സഹപാഠികള്‍ നടത്തിയ സ്വകര്യ മാധ്യമത്തോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

പെണ്‍കുട്ടിക്ക് ഒരു യുവാവുമായുണ്ടായിരുന്ന ബന്ധമാണ് അവളെ ആത്മഹത്യയിലേക്ക് നയിച്ചത്. മരിക്കുന്നതിന്റെ തലേന്നും പ്ലസ് ടുകാരിയായ പെണ്‍കുട്ടി യുവാവുമായി പുറത്ത് പോയിരുന്നുവെന്നും സഹപാഠികള്‍ അറിയിച്ചു. ആത്മഹത്യ ചെയ്ത ദിവസം ബാഗില്‍ യൂണിഫോമല്ലാത്ത മറ്റൊരു വസ്ത്രവുമായാണ് പെണ്‍കുട്ടി സ്‌കൂളിലേക്ക് എത്തിയത്. 

യുവാവുമായി ഇനിയൊരു ബന്ധത്തിനും ഇല്ലെന്നും പെണ്‍കുട്ടി പറഞ്ഞതായും പെണ്‍കുട്ടി സുഹൃത്തുക്കളെ അറിയിച്ചിരുന്നു. കൂടാതെ മുസ്ലിം മതം സ്വീകരിക്കാന്‍ പെണ്‍കുട്ടി ആലോചിച്ചിരുന്നു. യുവാവിന്റെ വീട്ടുകാര്‍ ഇവരെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. പെണ്‍കുട്ടിയെ യുവാവ് ഉപയോഗപ്പെടുത്തുന്നതായി തങ്ങള്‍ക്ക് തോന്നിയിരുന്നുവെന്നും സഹപാഠികള്‍ വെളിപ്പെടുത്തി. അതേസമയം യുവാവിനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും വിവിധ സംഘടനകളും രംഗത്ത് എത്തിയിട്ടുണ്ട്. 

സ്‌കൂള്‍ വിട്ടെത്തിയ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ മുക്കത്തെ വീടിനുള്ളില്‍ നിന്നും കഴിഞ്ഞ ദിവസമാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി തന്റെ ഡയറിയായി ഉപയോഗിച്ചിരുന്ന പുസ്തകം മുക്കം പോലീസ് കണ്ടെടുത്തിട്ടുണ്ട്.

പുസ്തകത്തിലും പെണ്‍കുട്ടിയുടെ കൈത്തണ്ടയിലും ഒരു യുവാവിന്റെ പേരും എഴുതി വച്ചിട്ടുള്ളതായി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ സ്‌കൂളില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥിനിക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുള്ളതായി അറിയില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും പരിശോധിച്ച ശേഷം തങ്ങള്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതഹതയുണ്ടെന്നും കേസില്‍ നിന്നും തങ്ങളെ പിന്തിരിപ്പിക്കാന്‍ ചിലര്‍ നോക്കുന്നുണ്ടെന്നും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.