ഇന്ത്യക്കാരെല്ലാം ഹിന്ദുക്കളെന്ന് ദീപ! കേസുപേടിച്ചെന്ന് വിമര്‍ശനം

Tuesday 17 April 2018 6:24 pm IST
ദീപയുടേത് തന്ത്രപരമായ ചുവടുമാറ്റമാണെന്ന് ചൂണ്ടിക്കാണിക്കുന്ന മറുപടി വിമര്‍ശനങ്ങളുമുണ്ട്. സുപ്രീം കോടതിയല്‍ കേസുണ്ടാകുമെന്നു കേട്ടപ്പോള്‍ ദീപ പേടിച്ചു തുടങ്ങിയ കമന്റുകളും ധാരാളമായുണ്ട്.

 

കൊച്ചി: എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്ന് ദീപാ നിശാന്ത്. വോട്ടുചെയ്ത 31 ശതമാനത്തെ വെടിവെച്ച് കൊല്ലണമെന്ന് സാമൂഹ്യ മാധ്യമത്തില്‍ പ്രചരിപ്പിച്ചതിന് വിമര്‍ശിക്കപ്പെടുന്ന അധ്യാപിക ദീപാ നിശാന്തിന്റെ പുതിയ ഫേസ്ബുക് പോസ്റ്റിലാണിത്. ''മുസല്‍മാന്‍മാരും പാര്‍സികളും സിക്കുകാരും ജൈനരും ബൗദ്ധരും ക്രൈസ്തവരുമടങ്ങുന്ന സമസ്ത ഇന്ത്യക്കാരും ഹിന്ദുക്കളാണ്...'' എന്ന് ദീപ വാദിക്കുന്നു. 

തനിക്കെതിരേ ഉയരുന്ന വിമര്‍ശനങ്ങളെയൊന്നും പേടിക്കുന്നില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന പോസ്റ്റില്‍ ഹിന്ദുത്വത്തെ നിര്‍വചിക്കുന്നത് ഇങ്ങനെയാണ്. 

ഞാന്‍ നിഷ്പക്ഷയല്ലെന്ന് പ്രസ്താവിക്കുന്ന പോസ്റ്റ് ഇങ്ങനെ പറയുന്നു.: ''നാനാജാതിമതസ്ഥരടങ്ങിയ ഇന്ത്യന്‍ ജനതയെ സാമാന്യമായി വിശേഷിപ്പിക്കുന്ന ഒരു പദമാണ് ഹിന്ദു.മുസല്‍മാന്‍മാരും പാര്‍സികളും സിക്കുകാരും ജൈനരും ബൗദ്ധരും ക്രൈസ്തവരുമടങ്ങുന്ന സമസ്ത ഇന്ത്യക്കാരും ഹിന്ദുക്കളാണ്'' 

ആര്‍എസ്എസിനെ വിമര്‍ശിച്ചുകൊണ്ടാണ് പോസ്‌റ്റെങ്കിലും ''ഹിന്ദു മതമല്ല, ഇന്ത്യയിലുള്ളവര്‍ ഹിന്ദുക്കള്‍, എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കള്‍'' എന്ന ആര്‍എസ്എസ് നിലപാടാണ് ദീപയും ആവര്‍ത്തിക്കുന്നതെന്ന് മറുപടികളും വന്നു തുടങ്ങി. പേടിക്കുന്നില്ല, പോസ്റ്റ് പിന്‍വലിക്കില്ല തുടങ്ങിയ വാദങ്ങള്‍ നിരത്തുമ്പോഴും ദീപയുടേത് തന്ത്രപരമായ ചുവടുമാറ്റമാണെന്ന് ചൂണ്ടിക്കാണിക്കുന്ന മറുപടി വിമര്‍ശനങ്ങളുമുണ്ട്. സുപ്രീം കോടതിയല്‍ കേസുണ്ടാകുമെന്നു കേട്ടപ്പോള്‍ ദീപ പേടിച്ചു തുടങ്ങിയ കമന്റുകളും ധാരാളമായുണ്ട്. 

അതിനിടെ ദീപാ നിശാന്തിനും ദീപക് ശങ്കരനാരായണനും എതിരേ കേരളത്തില്‍ പലയിടങ്ങളിലും കേസ് ഫയല്‍ ചെയ്തുകഴിഞ്ഞു. ബെംഗളൂരുവിലും ദല്‍ഹിയിലും മറ്റും നാളെ പരാതികള്‍ കൊടുത്തേക്കുമെന്ന് അറിയുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.