ദീപാവലിക്ക് ആമസോണിന്റെ ഏറ്റവും വലിയ ഓഫര്‍ വെടിക്കെട്ട്; വിലക്കിഴിവ് നേരത്തെ പ്രഖ്യാപിച്ച് പ്രമുഖ ബ്രാന്‍ഡുകള്‍; 70 ശതമാനംവരെ വിലകുറയും

Sunday 20 October 2019 2:20 pm IST

 

ന്യൂദല്‍ഹി: ദീപാവലിക്ക് ആമസോണിന്റെ ഓഫര്‍ വെടിക്കെട്ട്. വിസ്മയകരമായ വിലക്കിഴിവ് ഓഫറാണ് ഇപ്രാവശ്യത്തെ ദീപാവലിക്ക് ആമസോണിന്റെ സമ്മാനം. 70 ശതമാനംവരെയാണ് ആമസോണ്‍ വിലക്കിഴിവ് പ്രഖ്യപിച്ചിട്ടുള്ളത്. 'ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവെല്‍ ദീപാവലി സ്പെഷ്യല്‍' എന്നു പേരിട്ടിരിക്കുന്ന വിപണി ഉത്സവം നാളെ  രാവിലെ 12 മണിക്ക് തുടക്കം കുറിക്കും. 

ഒക്ടോബര്‍ 21ന് പുലര്‍ച്ചെ 12 മണിക്ക് ആരംഭിച്ച് ഒക്ടോബര്‍ 25 രാത്രി 11:59 വരെയാണ് ആമസോണിന്റെ 'ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ദീപാവലി സ്പെഷ്യല്‍' ഉത്സവ വില്‍പന നടക്കുക. എന്നാല്‍ ആമസോണിന്റെ പ്രൈം മെംബര്‍ഷിപ്പുള്ളവര്‍ക്ക് ഒക്ടോബര്‍ 20 ന് ഉച്ചയ്ക്ക് 12 മുതല്‍ സാധനങ്ങള്‍ വാങ്ങാം. ആമസോണിന്റേത് ഈ മാസത്തെ മൂന്നാമത്തെ വിപണി ഉത്സവമാണ്.

വിപണിയിലെ ഏറ്റവും പുതിയ സ്മാര്‍ട് ഫോണുകള്‍  40% വരെ വിലക്കുറവില്‍ സ്വന്തമാക്കാം. വീട്ടുപകരണങ്ങള്‍ക്കും ടിവികള്‍ക്കും 60% വരെയാണ് വിലക്കുറവുള്ളത്. കൂടാതെ 'നോ കോസ്റ്റ് ഇഎംഐ' പോലുള്ള ഫിനാന്‍സ് ഓപ്ഷനുകളും എക്സ്ചേഞ്ച് ഓഫറുകള്‍, സൗജന്യ ഡെലിവറി, ഇന്‍സ്റ്റാളേഷന്‍ എന്നീ സേവനങ്ങളും ഇതോടൊപ്പം ലഭിക്കും. ഈ സമയത്ത് ഉപയോക്താക്കള്‍ക്ക് ആക്‌സിസ് ബാങ്ക്, സിറ്റി ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, രൂപെ കാര്‍ഡുകള്‍ എന്നിവ ഉപയോഗിച്ച് പണമടയ്ക്കുമ്പോള്‍ 10 ശതമാനം ഇന്‍സ്റ്റന്റ് കിഴിവോടെ കൂടുതല്‍ ലാഭിക്കാന്‍ കഴിയും. ആമസോണ്‍ പേ, ഐസിഐസിഐ ക്രെഡിറ്റ് കാര്‍ഡിലും പരിധിയില്ലാത്ത റിവാര്‍ഡ് പോയിന്റുകളും ലഭിക്കും.

ഈ വര്‍ഷത്തെ ഏറ്റവും വലിയ വിലക്കിഴിവാണ് ആമസോണ്‍ നല്‍കുന്നത്. ജനപ്രിയ ബ്രാന്‍ഡുകളായ ഷഓമി, വണ്‍പ്ലസ്, സാംസങ്, ആപ്പിള്‍, വിവോ, ഓണര്‍, വണ്‍പ്ലസ് 7 ടി, സാംസങ് എം 30, വിവോ യു 10 എന്നിവയുള്‍പ്പെടെയുള്ള ഏറ്റവും പുതിയ സ്മാര്‍ട് ഫോണുകളില്‍ വലിയ ഓഫറുകള്‍ ലഭിക്കും. എല്‍ജി (43) 4 കെ സ്മാര്‍ട് ടിവി, വേള്‍പൂള്‍ കണ്‍വേര്‍ട്ടിബിള്‍ ഡബിള്‍ ഡോര്‍ റഫ്രിജറേറ്റര്‍, സാംസങ് ഫുള്‍ ഓട്ടോമാറ്റിക് ടോപ്പ് ലോഡ് വാഷിങ് മെഷീനുകള്‍ എന്നിവ മികച്ച കിഴിവില്‍ ലഭിക്കും. ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന ഇലക്ട്രോണിക് ഉപഭോക്തൃ ഇനങ്ങളായ ലാപ്‌ടോപ്പുകള്‍, ക്യാമറകള്‍, ഇയര്‍ഫോണുകള്‍, ഫിറ്റ്‌നസ് ബാന്‍ഡുകള്‍ എന്നിവയും പ്രത്യേക വിലക്കിഴിവില്‍ വില്‍പനയ്ക്കെത്തും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.