ആസിഡ് ആക്രമണത്തിന് ഇരയായവരെ അവഹേളിക്കുന്ന തരത്തിലുള്ള ദീപികയുടെ മേക്കപ്പ് ലുക്ക്: ആസിഡാക്രമണത്തിന് ഇരയായ തന്റെ സഹോദരിയുടെ വിഷമം പറഞ്ഞ് കങ്കണ

Thursday 23 January 2020 7:12 pm IST

 

ആസിഡ് ആക്രമണത്തിന് ഇരയായവരുടെ മുഖം മേക്കപ്പ് ലുക്കിന് വേണ്ടി പരീക്ഷിച്ച ദീപിക പദുക്കോണിനെതിരെ കങ്കണ റണാവത്ത്. തന്റെ സഹോദരി രംഗോലി ആസിഡ് അക്രമണത്തെ അതിജീവിച്ച ഒരു സ്ത്രീയാണെന്നും ദീപികയുടെ വീഡിയോ കണ്ടപ്പോള്‍ രംഗോലിയുടെ മനസ് വല്ലാതെ വേദനിച്ചുവെന്നും ഇരയായവരുടെ മുഖം മേക്കപ്പ് ലുക്കിനു വേണ്ടി പരീക്ഷിച്ചതിന് ദീപിക മാപ്പ് പറയണമെന്നും കങ്കണ പറഞ്ഞു.

ദീപികയ്ക്ക് ഇതേക്കുറിച്ച് അവരുടേതായ വിശദീകരണങ്ങള്‍ ഉണ്ടായിരിക്കാം. എന്നാലും ആസിഡ് ആക്രമണത്തിന് ഇരയായവരുടെ മുഖം ഒരു മേക്കപ്പ് ലുക്കിന് വേണ്ടി പരീക്ഷിക്കേണ്ടതല്ല. കാരണം അങ്ങനെ ആകണമെന്ന് ആരും ആഗ്രഹിക്കുന്നില്ല. അതിനാല്‍തന്നെ അവര്‍ മാപ്പുപറയേണ്ടതുണ്ട്-കങ്കണ പറഞ്ഞു.'ഛപാക്' എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് ദീപിക മേക്കപ്പ് ആര്‍ട്ടിസ്റ്റിനോട് തന്റെ സിനിമകളിലെ മൂന്ന് കഥാപാത്രങ്ങളെ പുനരാവിഷ്‌കരിക്കാന്‍ ആവശ്യപ്പെട്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.