ദിലീപിനെ കുടുക്കാന്‍ കഥയുണ്ടാക്കിയ പോലീസുതന്നെ ചേച്ചിയുടെ വാവക്കിട്ട് പണിതത് കാവ്യനീതി; സജിത മഠത്തിലിനെ ട്രോളി ദിലീപ് ഫാന്‍സ്

Monday 4 November 2019 5:26 pm IST

തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധത്തില്‍ യുഎപിഎ ചുമത്തി സഹോദരി പുത്രന്‍ അലന്‍ ഷുഹൈബ് അറസ്റ്റിലായ വിഷയത്തില്‍ നടി സജിത മഠത്തിലിനെ ട്രോളി ദിലീപ് ഫാന്‍സ്. അലന്‍ അറസ്റ്റിലായതിനു പിന്നാലെ ഉറക്കം വരുന്നില്ല വാവേ എന്നു കാട്ടി സജിത ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. എന്നാല്‍, മാവോയിസ്റ്റ് ബന്ധത്തിന്റെ കൂടുതല്‍ തെളിവുകള്‍ പോലീസ് നിരത്തിയതോടെ പോസ്റ്റ് സജിത മുക്കിയിരുന്നു. പിന്നീട് ചാനല്‍ ചര്‍ച്ചയിലും അലന്റെ നിരപരാധിത്വം പറഞ്ഞു സജിത വികാരധീനയായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ നടനെ രൂക്ഷമായി വിമര്‍ശിച്ചും പോലീസിനെ പ്രകീര്‍ത്തിച്ചും സജിത രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ സഹോദരിപുത്രന്‍ അറസ്റ്റിലായപ്പോള്‍ അതു കാവ്യനീതിയാണെന്നു കാട്ടി ചാനല്‍ ചര്‍ച്ചയുടെ അടക്കം ദൃശ്യങ്ങള്‍ ചേര്‍ത്ത് ദീപീല് ഓണ്‍ലൈന്‍ എന്ന ദിലീപ് ഫാന്‍സുകാരുടെ പേജാണ് രംഗത്തെത്തിയിരിക്കുന്നത്. 

പോസ്റ്റിന്റെ പൂര്‍ണരൂപം- അല്ല സജിത ചേച്ചി, ഇങ്ങിനെയല്ലല്ലൊ നടിയാക്രമണക്കേസില്‍ ചേച്ചി പറഞ്ഞത്. കേരളാ പോലീസ് സാഹസികരായിരുന്നല്ലൊ അന്ന്. ചേച്ചി കണ്മുന്നില്‍ കണ്ടതു പോലയല്ലെ അന്ന് ചാനല്‍ തിണ്ണകള്‍ നിരങ്ങി സമര്‍ത്ഥിച്ചിരുന്നത്. ഒരു പാവം മനുഷ്യനെ 85 ദിവസം കഥയുണ്ടാക്കി അകത്തിട്ടപ്പൊ ചേച്ചിക്ക് സന്തോയം, ഇപ്പൊ സ്വന്തം 'വാവ' യ്ക്കിട്ടായപ്പൊ കണ്ണീര്‍. ദിലീപിനെ കുടുക്കാന്‍ കഥയുണ്ടാക്കിയ പോലീസുതന്നെ ചേച്ചിയുടെ വാവക്കിട്ട് പണിതത് കാവ്യനീതിയാണ് ചാച്ചി... കൊടുത്താ കൊല്ലത്തല്ല, കോഴിക്കോടും,അങ്ങ് ഡല്‍ഹിയിലും കിട്ടും.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.