ഡല്‍ഹിയില്‍ ഫാക്ടറിയില്‍ തീ പിടിത്തം: മരണം 43 ആയി

Sunday 8 December 2019 10:50 am IST

ന്യൂഡല്‍ഹി : ഡല്‍ഹിയിലെ റാണി ത്സാന്‍സി റോഡിലെ അനാജ് മണ്ഡിയിലെ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 43 ആയി. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം. ആറ് നിലകളുള്ള ഫാക്ടറിയില്‍ ഉറങ്ങിക്കിടന്ന തൊഴിലാളികളാണ് പൊള്ളലേറ്റും വിഷപ്പുക ശ്വസിച്ചും മരിച്ചത്. 

പൊള്ളലേറ്റ 50ല്‍ അധികം തൊഴിലാളികളെ ഡല്‍ഹിയിലെ ഹിന്ദു റാവു, ലോക് നായക് ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്.   ഡല്‍ഹിയിലെ ജനവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറിയാണിത്. രാവിലെ ഒമ്പത് മണിയോടെ മാത്രമാണ് തീ അണയ്ക്കാനായി സാധിച്ചത്. കൂടുതല്‍പേരും വിഷപ്പുക ശ്വസിച്ചാണ് മരിച്ചിരിക്കുന്നത് എന്നാണ് അധികൃതര്‍ പറയുന്നത്.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.