ദല്‍ഹിയില്‍ ഫ്‌ളാറ്റില്‍ തീപിടിത്തം; രണ്ട് കുട്ടികള്‍ അടക്കം ആറ് പേര്‍ക്ക് പരിക്ക്, മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം

Tuesday 6 August 2019 9:24 am IST

ന്യൂദല്‍ഹി : ദല്‍ഹി സാക്കിര്‍ നഗറിലെ ഫ്‌ളാറ്റിലുണ്ടായ വന്‍ തീപിടിത്തതില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പടെ ആറ് പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്ക്. ആളുകള്‍ തിങ്ങിപ്പാര്‍ത്തിരുന്ന കെട്ടിടത്തില്‍ പൂലര്‍ച്ചെ 2 മണിയോടെ, കെട്ടിടത്തിലെ ഒരു ഇലക്ട്രിസിറ്റി ബോക്‌സിലുണ്ടായ തീ പിടിത്തം കെട്ടിടം മുഴുവന്‍ വ്യാപിക്കുകയായിരുന്നു. 

ജാമിയ മിലിയ സര്‍വകലാശാലയുടെ തൊട്ടടുത്താണ് തീപിടിത്തമുണ്ടായ കെട്ടിടം സ്ഥിതി ചെയ്യുന്നത്. അപകടത്തിനിടെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് എടുത്തു ചാടി രക്ഷപെടാനുള്ള ശ്രമത്തിനിടെ കുറച്ചു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ചിലരുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കെട്ടിടത്തിന് ചുറ്റും നിര്‍ത്തിയിട്ടിരുന്ന ഏഴ് കാറുകളും എട്ട് ബൈക്കുകളും തീ പിടിത്തത്തില്‍ കത്തി നശിച്ചു. എട്ട് ഫയര്‍ എഞ്ചിനുകള്‍ രാത്രി മുഴുവന്‍ ശ്രമിച്ചാണ് തീ പൂര്‍ണമായും അണയ്ക്കാനായത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.