ദുരന്തമുഖത്ത് 'മഹാദുരന്തമായി' ദേശാഭിമാനി; ഒന്നാം പേജിലെ ചിത്രത്തില്‍ സേവാഭാരതിയുടെ പേര് മനപൂര്‍വ്വം മായിച്ചു; എഡിറ്റര്‍ അന്തംകമ്മിയാകരുതെന്ന് സോഷ്യല്‍ മീഡിയ

Tuesday 13 August 2019 5:09 pm IST

തിരുവനന്തപുരം : ദുരന്ത മുഖത്തിലും രാഷ്ട്രീയ ചേരിതിരിവ് കാണുന്ന മുഖ്യന്റെ പാത പിന്തുടര്‍ന്ന് സിപിഎം മുഖപത്രമായ ദേശാഭിമാനിയും. കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനം കണ്ണീര്‍ പൊഴിക്കുമ്പോള്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നവരുടെ വസ്ത്രത്തില്‍ പോലും രാഷ്ട്രീയ നിറം നല്‍കുകയാണ് ദേശാഭിമാനി. 

പ്രളയരക്ഷാ പ്രവര്‍ത്തകരുടെ വസ്ത്രത്തില്‍ സേവാഭാരതിയുടെ പേര് നല്‍കിയിരുന്നു. ഈ പേരുകള്‍ മായിച്ചാണ് പത്രത്തില്‍ നല്‍കിയിട്ടുള്ളത്. കേരളം ഒന്നടങ്കം ദുരിതത്തില്‍ രക്ഷാപ്രവര്‍ത്തന് നടത്തുമ്പോഴാണ് സിപിഎമ്മിന്റെ ഈ രാഷ്ട്രീയ വെറി. 

കവളപ്പാറയില്‍ മൃതദേഹം പുറത്തെടുക്കുന്ന ഫോട്ടോയാണ് ദേശാഭിമാനി ആദ്യപേജില്‍ ഫോട്ടോഷോപ്പ് ചെയ്ത് നല്‍കിയത്. മൃതദേഹം പുറത്തെടുക്കുന്ന രക്ഷാ പ്രവര്‍ത്തകര്‍ സേവാഭാരതിയുടെ പേരുകള്‍ ആലേഖനം ചെയ്ത ഷര്‍ട്ട് ധരിച്ചിരുന്നു. ഇതില്‍ മുസ്ലിം ലീഗിന്റെ വെള്ള നിറമുള്ള ടീ ഷര്‍ട്ട് ധരിച്ച വെറ്റ് ഗാര്‍ഡുമാരും, എസ്ഡിപിഐയുടെ പേരുള്ള ഷര്‍ട്ട് ധരിച്ചവരും ആര്‍എസ്എസ് സേവന വിഭാഗമായ സേവാഭാരതിയുടെ കാവി ഷര്‍ട്ട് ധരിച്ചവരും ഉണ്ട്. ഇവരുടെ ഷര്‍ട്ടിലെ പേര് ഫോട്ടോഷോപ്പ് ചെയ്ത് മായ്ച്ചാണ് ദേശാഭിമാനി ഫോട്ടോ നല്‍കിയത്.

രക്ഷാ പ്രവര്‍ത്തനത്തിന് മലപ്പുറത്ത് എല്ലാ പാര്‍ട്ടിയിലും ജാതിയിലുമുള്ളവര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ളവര്‍ ആരും ദുരിന്ത മേഖലയില്‍ എത്താതിരുന്നതിന്റെ ദുഃഖമാണ് ദേശാഭിമാനിയുടെ ഈ പ്രവര്‍ത്തിയിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നതെന്നാണ്  സമൂഹ മാധ്യമങ്ങള്‍ ഇതിനെ വിമര്‍ശിക്കുന്നത്. എന്താണ് ആളുകള്‍ ചെയ്യന്നതെന്ന ദേശാഭിമാനിക്ക് തിരിച്ചറിയാനുള്ള നന്മ പോലുമില്ല. ആരാണ് ചെയ്യുന്നതെന്നാണ് അവര്‍ വീക്ഷിക്കുന്നതെന്നും ചിലര്‍ പരിഹസിച്ചിട്ടുണ്ട്. പിരിവ് നടത്തുന്നതില്‍ മാത്രമാണ് സിപിഎമ്മിന് ഇപ്പോള്‍ താത്പ്പര്യം ഉള്ളത് അല്ലാതെ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍  അല്ലെന്നും സമൂഹ മാധ്യമങ്ങളില്‍ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. 

അതേസമയം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് ആഹ്വാനം ചെയ്തുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്റെ എഫ്ബി പോസ്റ്റിനോടും ജനങ്ങള്‍ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ പ്രളയത്തിലെ സാമ്പത്തിക സഹായം തന്നെ വിതരണം ചെയ്യാതെ വീണ്ടും പിരിവിന് ഇറങ്ങിയേക്കുകയാണോ എന്നത് ഉള്‍പ്പടെ നിരവധി വിമര്‍ശനങ്ങളാണ് കോടിയേരിക്കും സിപിഎമ്മിനും എതിരേ ജനങ്ങള് ഉയര്‍ത്തിയിരിക്കുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.