സൗന്ദര്യലഹരി 30

Thursday 27 June 2019 3:31 am IST

സ്വദേഹോദ്ഭൂതാഭിര്‍ഘൃണിഭിരണിമാദ്യാഭിരഭിതോ

നിവേഷ്യേ! നിത്യേ! ത്വാമഹമിതി സദാ ഭാവയതി യഃ

കിമാശ്ചര്യം? തസ്യ ത്രിണയനസമൃദ്ധിം തൃണയതോ

മഹാസംവര്‍ത്താഗ്നിര്‍വിരചയതി നീരാജനവിധിം 

നിത്യേ! - ആദ്യന്തരഹിതയായുള്ള ദേവീ!

സ്വദേഹോദ്ഭൂതാദി - തന്റെ ദേഹത്തില്‍ നിന്നുണ്ടായ

ഘൃണിഭി അണിമാദ്യാഭി - കിരണങ്ങളായ അണിമാദികളായ ആവരണദേവതകളാല്‍

അഭിതഃ നിഷേവ്യേ - ചുറ്റും സേവിക്കപ്പെട്ടവളേ

ത്വാം അഹം ഇതി യഃ ഭാവയതി - അവിടുത്തെ ഞാന്‍ എന്ന് യാതൊരുവന്‍ ഭാവന ചെയ്യുന്നുവോ

ത്രിണയന സമൃദ്ധം തൃണയത - സദാശിവൈശ്വര്യത്തെയും തൃണീകരിക്കുന്ന

തസ്യ - അവന്

 മഹാസംവര്‍ത്താഗ്നി - പ്രളയകാലാഗ്നി

നീരാജനവിധിം വിരചയതി - നീരാജനത്തെ ചെയ്യുന്നു.

കിം ആശ്ചര്യം -ആശ്ചര്യമെന്ത്?

 ഹേ, ആദ്യന്തരഹിതയായ ദേവീ! അവിടുത്തെ ശരീരത്തില്‍നിന്നുണ്ടായ കിരണങ്ങളായ അണിമാദി ആവരണദേവതകളാല്‍ സേവിക്കുന്ന അങ്ങയെ ഞാന്‍ എന്ന യാതൊരുവന്‍ എല്ലായ്‌പ്പോഴും ഭാവന ചെയ്യുന്നുവോ, അവന്, സദാശിവന്റെ ഐശ്വര്യത്തേയും തൃണീകരിക്കുന്ന പ്രളയകാലാഗ്നി നീരാജനത്തെ ചെയ്യുന്നു. അതില്‍ ആശ്ചര്യമെന്ത്? ആശ്ചര്യമില്ലതന്നെ!

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.