ധോണി തിരിച്ചെത്തി

Monday 19 August 2019 10:18 pm IST

 

ന്യൂദല്‍ഹി: കശ്മീരില്‍ പതിനഞ്ച് ദിവസത്തെ സൈനിക സേവനത്തിനുശേഷം ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം.എസ്.ധോണി ദല്‍ഹിയില്‍ തിരിച്ചെത്തി.

ടെറിറ്റോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണലായ ധോണി വിന്‍ഡീസ് പര്യടനം ഒഴിവാക്കിയാണ് സൈനിക സേവനം നടത്തിയത്. ജൂലൈ മുപ്പത്തിയൊന്ന് മുതല്‍ ആഗസ്റ്റ് 15 വരെയായിരുന്നു സേവനം. കശ്മീരിലെ വിക്ടര്‍ ഫോഴ്‌സിനൊപ്പം ചേര്‍ന്ന ധോണി പട്രോളിങ്, ഗാര്‍ഡ് തുടങ്ങിയ ചുമതലകള്‍ നിര്‍വഹിച്ചു. ലഡാക്കില്‍ ക്രിക്കറ്റ് അക്കാദമി തുടങ്ങുമെന്ന് ധോണി വാഗ്ദാനം ചെയ്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.