ധോണിയുടെ സൈനിക സേവനം ഇന്ന് തുടങ്ങും

Wednesday 31 July 2019 4:37 am IST

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ സൈനിക സേവനം ഇന്ന് തുടങ്ങും. ടെറിറ്റോറിയല്‍ ആര്‍മിയില്‍ ഓണററി ലഫ്റ്റനന്റ് കേണലായ ധോണി ജമ്മു ആന്റഡ് കശ്മീരില്‍ ഇന്ന് മുതല്‍ പട്രോളിങ് ഡ്യൂട്ടിയുള്‍പ്പെടെയുള്ള ചുമതലകള്‍ നിര്‍വഹിക്കുമെന്ന് ആര്‍മി വൃത്തങ്ങള്‍ അറിയിച്ചു.

കശ്മീരിലെ വിക്ടര്‍ ഫോഴ്‌സിനൊപ്പം പതിനഞ്ച് ദിവസം ധോണി ചുമതലകള്‍ നിര്‍വഹിക്കും. താമസവും സൈന്യത്തിനൊപ്പം. ധോണിയുടെ അഭ്യര്‍ഥന മാനിച്ചാണ് അദ്ദേഹത്തെ സൈനിക സേവനത്തിനായി നിയമിച്ചത്. 

വിന്‍ഡീസ് പര്യടനം ഉപേക്ഷിച്ചാണ് ധോണി സൈനിക സേവനത്തിനെത്തുന്നത്. ടീം പ്രഖ്യാപിക്കുന്നതിന് തലേന്ന് തന്നെ പരിഗണിക്കേണ്ടെന്ന് ധോണി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു.

ഇംഗ്ലണ്ടിലെ ലോകകപ്പില്‍ നിറം മങ്ങിയതിനെ തുടര്‍ന്ന് ധോണി വിരമിക്കുമെന്ന് അഭ്യൂഹം പരന്നിരുന്നു. വിന്‍ഡീസ് പര്യടനത്തില്‍ നിന്ന്  വിട്ടു നില്‍ക്കുന്ന ധോണി ഉടനെയൊന്നും വിരമിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. പകരക്കാരനായ  ഋഷഭ് പന്ത് മികച്ചൊരു കീപ്പറാകുന്നത് വരെ ധോണി ടീമില്‍ തുടര്‍ന്നേക്കും. ഇന്ത്യന്‍ ടീമിന്റെ വിന്‍ഡീസ് പര്യടനം ആഗസ്ത് മൂന്നിന് ആരംഭിക്കും.  ഈ മാസം  മുപ്പത്തിയെട്ട് വയസ് തികഞ്ഞ ധോണി ഇന്ത്യക്ക് ടി ട്വന്റി ലോകകപ്പും ഏകദിന ലോകകപ്പും സമ്മാനിച്ച ഏക ക്യാപ്റ്റനാണ്.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.