യുപി മുസ്ലീങ്ങള്‍ സത്യം തിരിച്ചറിഞ്ഞുവോ?

Monday 30 December 2019 5:27 am IST

പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ നടത്തിയ സമരങ്ങള്‍, ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ തട്ടിപ്പു മാത്രമാണെന്ന് യുപി മുസ്ലീങ്ങള്‍ തിരിച്ചറിയുന്നു. അക്രമങ്ങളിലുണ്ടായ നാശനഷ്ടത്തിന്റെ തുക മുസ്ലിം സഹോദരന്മാര്‍ തന്നെ പിരി

ച്ചെടുത്ത് ജില്ല ഭരണകൂടത്തിന് കൈമാറുന്നു. ഇത്തരം അക്രമങ്ങള്‍ക്ക് ഇനി മുസ്ലിം സമൂഹം തയാറാവില്ലെന്ന് മുസഫര്‍ നഗറിലെ മൗലാനാ കലീഫുള്ള പരസ്യമായി പ്രഖ്യാപിക്കുന്നു. ചെറിയൊരു വിഭാഗം മുസ്ലിം നേതാക്കളെങ്കിലും സ്വീകരിച്ച നിലപാടുകള്‍ ഈ രാഹുല്‍-പ്രിയങ്ക-സോണിയ-യെച്ചൂരി-അഖിലേഷ്-മായാവതിമാര്‍ക്കുള്ള മുന്നറിയിപ്പല്ലെങ്കില്‍ പിന്നെന്താണ്?

ഉത്തര്‍പ്രദേശില്‍ നിന്നുള്ള രണ്ട് സുപ്രധാന വാര്‍ത്തകള്‍ രാജ്യത്തെ മാധ്യമ സമൂഹം വേണ്ടത്ര ശ്രദ്ധിക്കാതെ പോയെന്ന് കരുതുന്ന ഒരാളാണ് ഞാന്‍. അത് രണ്ടും അടുത്തിടെ നടന്ന പൗരത്വ ഭേദഗതി നിയമത്തെ സംബന്ധിച്ച തര്‍ക്കങ്ങളുമായി ബന്ധപ്പെട്ടതാണ്. യുപിയില്‍ ബുലന്ദ്ഷഹറിലും മുസഫര്‍ നഗറിലുമുള്ള മുസ്ലിം നേതാക്കള്‍ സ്വീകരിച്ച നിലപാടുകളാണ്. ഒന്ന്, കഴിഞ്ഞ 20ന് നടന്ന അക്രമങ്ങളില്‍ നാശനഷ്ടം ഉണ്ടായ തുക മുസ്ലിം സഹോദരന്മാര്‍ തന്നെ 

പിരിച്ചെടുത്ത് ജില്ല ഭരണകൂടത്തിന് കൈമാറുന്നു. ഈ പണം പിരിക്കുന്നത് മുസ്ലിം ദേവാലയത്തില്‍ വെച്ചും. മറ്റൊന്ന്, ഇനി മേലില്‍ ഇത്തരം അക്രമങ്ങള്‍ക്ക് മുസ്ലിം സമൂഹം തയാറാവില്ല എന്ന് മുസഫര്‍ നഗറിലെ മൗലാനാ കലീഫുള്ള പരസ്യമായി പ്രഖ്യാപിക്കുന്നു. മാത്രമല്ല സമാധാനം ഉണ്ടാക്കാനും അത് എന്നന്നേക്കുമായി നിലനിര്‍ത്താനും തങ്ങളാലാവുന്നത് ചെയ്യുമെന്നും ഉറപ്പ് നല്‍കുന്നു.

മാതൃക ആകണം രാജ്യത്തിന്പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ ഏറ്റവുമധികം അക്രമങ്ങള്‍ അരങ്ങേറിയ സംസ്ഥാനങ്ങളില്‍ ഒന്നാണ് ഉത്തര്‍പ്രദേശ്. അവിടെ സംസ്ഥാന സര്‍ക്കാരും പോലീസും ശക്തമായ നിലപാടെടുക്കുകയും അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും ചെയ്തപ്പോള്‍ ജനങ്ങള്‍ തെറ്റ് മനസിലാക്കി എന്നതാണ് പ്രധാനം. എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടായെങ്കിലും മുസ്ലിം സമൂഹത്തില്‍ നിന്ന് ഉണ്ടായ ഈ രണ്ടു പ്രതികരണങ്ങള്‍ സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. രാജ്യത്തിന് മുഴുവന്‍ മാതൃക ആവേണ്ടതുമാണ്.

ബുലന്ദ്ഷഹറിലും മുസഫര്‍പൂരിലും വ്യാപക അക്രമങ്ങളായിരുന്നു നടന്നത്. അത് അസ്വഭാവികവുമല്ല. ആ രണ്ട് പ്രദേശങ്ങളും അക്രമങ്ങള്‍ക്കും കലാപങ്ങള്‍ക്കും കുപ്രസിദ്ധി ആര്‍ജ്ജിച്ചതാണ്. മുന്‍പ് എത്രയോ സംഭവങ്ങള്‍ക്ക് ആ നാട് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇത്തവണ പക്ഷെ സര്‍ക്കാര്‍ ശക്തമായ നിലപാടെടുത്തു. ആരാണ് അക്രമം നടത്തുന്നത് എന്നത് നിരീക്ഷിക്കുകയും ലഭിക്കാവുന്ന തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. പിന്നീട് അവരെ അറസ്റ്റും ചെയ്തു. കുറേപ്പേരെ കരുതല്‍ തടങ്കലിലാക്കി, ഭാവിയില്‍ അക്രമങ്ങള്‍ ഉണ്ടാവരുതെന്ന ലക്ഷ്യത്തോടെ. നാട്ടില്‍ ലഭിക്കാവുന്ന വിഡിയോകള്‍, സിസിടിവി, ഫോട്ടോകള്‍ എന്നിവയുടെയൊക്കെ പശ്ചാത്തലത്തിലാണ് ഈ നീക്കങ്ങള്‍ പോലീസ് നടത്തിയത്. മനഃപൂര്‍വം, ഒരു പ്രകോപനവുമില്ലാതെ, അക്രമം അഴിച്ചുവിടുകയായിരുന്നു പലയിടത്തും എന്നത് ബോധ്യപ്പെട്ടപ്പോള്‍ സര്‍ക്കാരിന് മുന്നിലും 

പോംവഴികള്‍ കുറവായിരുന്നു. ശക്തമായ നീക്കം നടത്താന്‍ പോലീസിന് സര്‍ക്കാര്‍ നിര്‍ദ്ദേശവും നല്‍കി. അക്രമം നടത്തിയവരെ തിരിച്ചറിഞ്ഞു. അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നോട്ടീസ് നല്‍കി. പൊതുസ്വത്ത് നശിപ്പിച്ചതിന് നഷ്ടപരിഹാരമായി അത് അറ്റാച്ച് ചെയ്തു. കച്ചവട സ്ഥാപനങ്ങള്‍, വീടുകള്‍, ചിലരുടെ വാഹനങ്ങള്‍ എന്നിവ അതില്‍പ്പെടും.  

സമരമുഖത്തെ ചതിക്കുഴികള്‍

നിരവധി പേര്‍ ഇതിനകം പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്. അവരില്‍ ബഹുഭൂരിപക്ഷവും മുസ്ലീങ്ങളാണ് എന്നതും ശ്രദ്ധിക്കണം. അക്രമങ്ങളുടെ കര്‍മ്മ ഭൂമിയായി ബിജെപി വിരുദ്ധ രാഷ്ട്രീയക്കാര്‍ തെരഞ്ഞെടുത്തതാകട്ടെ മുസ്ലിം ഭൂരിപക്ഷ മേഖലയും. സ്വാഭാവികമായും കുഴപ്പമുണ്ടാക്കിയവരും അറിയാതെ ചെന്ന് പെട്ടവരുമൊക്കെ പോലീസിന്റെ വലയില്‍ പെട്ടിരിക്കുമല്ലോ. ഇനി അന്വേഷണം പൂര്‍ത്തിയായാലേ ആരാണ് യഥാര്‍ഥ പ്രതി, മറ്റുള്ളവരുടെ റോള്‍ എന്തായിരുന്നു എന്നതൊക്കെ വ്യക്തമാവൂ. അത് നടക്കുന്നുണ്ട്.

ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയക്കാനും കണ്ടുകെട്ടാനുമൊക്കെ നടപടികളായത്. ബാക്കി പിന്നാലെ വരും. എന്നാല്‍ ഇത്തരം സമരങ്ങള്‍ മുസ്ലീങ്ങളെ വഴിതെറ്റിക്കാനും രാഷ്ട്രീയമായി ഉപയോഗിക്കാനുമാണെന്ന് മുസ്ലിം സമൂഹം തിരിച്ചറിയുന്നു എന്നതാണ് മുസാഫര്‍പൂര്‍, ബുലന്ദ്ഷഹര്‍ എന്നിവ കാണിച്ചുതരുന്നത്. ഈ കലാപങ്ങള്‍ കഴിഞ്ഞപ്പോള്‍ ജയിലിലായത് മുസ്ലീങ്ങളാണ്. അവരെയാണ് അതിനായി നിയോഗിച്ചത്. അവരെയാണ് അതിനായി ഉപയോഗിച്ചത്. എന്നിട്ട് നേതാക്കള്‍ മാറിനിന്നു. അവര്‍ക്കെതിരെ ഒരു കേസുമില്ല, അവര്‍ സുരക്ഷിതരായി കഴിയുന്നു. തങ്ങളെ കുറേപ്പേര്‍ ചേര്‍ന്ന് പ്രതിസന്ധിയിലാക്കി ചതിക്കുകയായിരുന്നു എന്ന് ഈ രണ്ട് പ്രധാനപ്പെട്ട മുസ്ലിം സമൂഹവും തിരിച്ചറിഞ്ഞു. ഇതൊക്കെ ആത്മാര്‍ഥതയോടെയെങ്കില്‍ വലിയ മാറ്റം തന്നെയാണ്.  

ദല്‍ഹി ഇമാം, അജ്മീര്‍ ദര്‍ഗയിലെ മുഖ്യ 

പുരോഹിതന്‍ തുടങ്ങിയവര്‍ നടത്തിയ നിരീക്ഷണങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. അക്രമത്തിന്റെ പാത സ്വീകരിക്കരുതെന്ന് അവര്‍ ആദ്യമേ മുസ്ലിം സമൂഹത്തോട് അഭ്യര്‍ത്ഥിച്ചിരുന്നു. പക്ഷെ അജ്മീര്‍ ദര്‍ഗയിലെ മുഖ്യ പുരോഹിതന്റെ കോലം കത്തിക്കാനാണ് ചില മുസ്ലിം അക്രമികള്‍ തയാറായത്. ഇപ്പോള്‍ ചെറിയൊരു വിഭാഗം മുസ്ലിം നേതാക്കളെങ്കിലും സ്വീകരിച്ച നിലപാടുകള്‍ രാഹുല്‍-പ്രിയങ്ക-സോണിയ-യെച്ചൂരി-അഖിലേഷ് യാദവ്-മായാവതിമാര്‍ക്കുള്ള മുന്നറിയിപ്പല്ലെങ്കില്‍ പിന്നെന്താണ്? ഇതിനിടയില്‍ അക്രമങ്ങള്‍ അരങ്ങേറിയ മീററ്റിലേക്ക് പോകാന്‍ വീണ്ടും രാഹുലും പ്രിയങ്കയും തയാറായതോര്‍ക്കുക. അവരെ വഴിയില്‍ പോലീസ് തടഞ്ഞു എന്നതാണ് ശരി. എന്നാല്‍ അവര്‍ എത്തിയിരുന്നെങ്കില്‍ പോലും തങ്ങള്‍ കാണാന്‍ തയ്യാറല്ല എന്ന നിലപാടാണത്രെ മുസ്ലിം സമൂഹം സ്വീകരിച്ചത്. അതവര്‍ പോലീസിനെ ധരിപ്പിച്ചിരുന്നെന്നും പറയുന്നു. അത്രയ്ക്ക് മുസ്ലിം സമൂഹം ഇക്കൂട്ടരെ വെറുത്തിരുന്നു അല്ലെങ്കില്‍ ഭയപ്പെടുന്നു. കൂടെനിന്ന് ചതിക്കുന്നവരെ തിരിച്ചറിഞ്ഞു എന്ന് ചുരുക്കം.

കേരളത്തിന്റെ പങ്ക്

എന്താവണം മുസ്ലിം സമൂഹത്തെ ഇപ്പോള്‍ ഇങ്ങനെയൊക്കെ ചിന്തിപ്പിച്ചത്? അത് ഗൗരവത്തിലെടുക്കേണ്ട കാര്യമാണ്. മുസാഫര്‍പൂര്‍, ബുലന്ദ്ഷഹര്‍ എന്നിവ മുന്‍പ് പലപ്പോഴും കലാപ ഭൂമിയായിട്ടുണ്ടല്ലോ. ആ നഗരങ്ങളുടെ ട്രാക്ക് റെക്കോഡ് അത്ര നല്ലതുമല്ല. എന്നാല്‍ ഇത്തവണ അവരെ കുഴപ്പത്തിലാക്കിയത് ചില ഇസ്ലാമിക തീവ്രവാദ-ദേശവിരുദ്ധ സംഘടനകളാണ് എന്നതാണ് പ്രധാന പ്രശ്‌നം. അത് അവര്‍ വൈകിയാണെങ്കിലും തിരിച്ചറിഞ്ഞു എന്നുവേണം കരുതാന്‍. യുപി പോലീസ് പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പിടികൂടിയവരില്‍ കുറെപ്പേര്‍ അത്തരം സംഘടനകളുമായി ബന്ധമുള്ളവരാണ്. പലവട്ടം അക്രമങ്ങള്‍ക്ക് തയാറായ, സമൂഹത്തില്‍ അന്തഛിദ്രം ഉണ്ടാക്കാന്‍ ശ്രമിച്ച ഒരു ഇസ്ലാമിക സംഘടന. അതിന്റെ വേരുകള്‍ കേരളത്തില്‍ നിന്നാണ് തുടങ്ങുന്നത്. ഇതൊക്കെ ഇതിനകം ചര്‍ച്ചാവിഷയമായതാണ്. 

യുപിയില്‍ പിടിയിലായവര്‍ തുറന്നുപറഞ്ഞത്, തങ്ങളെ കേരളത്തില്‍ കൊണ്ടുവന്നു പരിശീലിപ്പിച്ചിരുന്നു എന്നും പത്തുപതിനഞ്ചു നാള്‍ അവര്‍ കേരളക്കരയിലുണ്ടായിരുന്നു എന്നുമാണ്. രാജ്യ തലസ്ഥാന നഗരിയില്‍  സമരത്തിന്റെ സിരാകേന്ദ്രമായിരുന്ന ജാമിയ മിലിയ സര്‍വകലാശാലയില്‍ നൂറ്റമ്പതോളം ഇസ്ലാമിക തീവ്രവാദ സംഘടനക്കാര്‍ വളരെ നേരത്തെ എത്തി ക്യാമ്പ് ചെയ്തിരുന്നു എന്ന് ദല്‍ഹി പോലീസ് പുറത്തുവിട്ടിട്ടുണ്ട്. അവര്‍ക്ക് വ്യാജ ഐഡന്റിറ്റി കാര്‍ഡ് നല്‍കി. അവരെ സര്‍വകലാശാലയുടെ ഹോസ്റ്റലുകളില്‍ പാര്‍പ്പിച്ചു. അവരാണ് അക്രമത്തിന് ഒരുക്കങ്ങള്‍ നടത്തിയത്. പെണ്‍കുട്ടികളെ മുന്നില്‍ നിര്‍ത്തിക്കൊണ്ടുള്ള സമരമുറ രൂപപ്പെട്ടത് അവരുടെ മനസിലാണ് എന്നതും വ്യക്തമായിക്കഴിഞ്ഞു. 

ഇനി മംഗലാപുരത്തേക്ക് വന്നാലും അതെ സംഘടനയുടെ കൈകള്‍ തെളിഞ്ഞുവന്നിട്ടുണ്ട്. അതിന്റെ ബന്ധം നീളുന്നതും കേരളത്തിലേക്ക് തന്നെ. കേരളം മുതല്‍ യുപി വരെയുള്ള വ്യാപക അക്രമങ്ങളില്‍ ഉള്‍പ്പെട്ടത് വിധ്വംസക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടെന്ന് ആരോപിതമായ കേരളത്തിലുള്ള ഒരു ഇസ്ലാമിക സംഘടനയാണ്. തീര്‍ച്ചയായും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് യുപി പോലീസ് സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ട് താമസിക്കാതെ യുപി-ദല്‍ഹി-കര്‍ണാടകാ പോലീസ് സംഘങ്ങള്‍ ഇതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് കേരളത്തിലെത്തുമെന്ന് കരുതാം.

മാറ്റിയ നിയമം

എന്തുകൊണ്ടാണ് ഇതൊക്കെ യുപി പൊലീസിന് കഴിയുന്നത്? എന്തുകൊണ്ട് കര്‍ണാടകം അതെ രീതിയില്‍ പോകാന്‍ തീരുമാനിക്കുന്നു? പൊതുമുതല്‍ നശിപ്പിച്ചാല്‍ അതിന് ഉത്തരവാദിയായവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണം എന്നത് സുപ്രീം കോടതിയുടെ ഉത്തരവാണ്. 2009 ഏപ്രിലില്‍ ജസ്റ്റിസുമാരായ അരിജിത് പാസായത്, ലോകേശ്വര്‍ സിങ് പന്ത, പി. സതാശിവം എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ ഉത്തരവ്. അന്ന് ഈ വിഷയം പഠിക്കാനായി സുപ്രീം കോടതി രണ്ടു വിദഗ്ധ സമിതികളെ നിയോഗിച്ചിരുന്നു. ജസ്റ്റിസ് കെ.ടി. തോമസായിരുന്നു ഒരു സമിതിയുടെ അധ്യക്ഷന്‍. മുതിര്‍ന്ന അഭിഭാഷകനായ കെ. പരാശരന്‍, മുന്‍ സിബിഐ ഡയറക്ടര്‍ ഡോ. ആര്‍.കെ. രാഘവന്‍, അന്നത്തെ സോളിസിറ്റര്‍ ജനറല്‍ ജി.ഇ. വാഹനവതി, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി, നിയമ വകുപ്പ് സെക്രട്ടറി എന്നിവരും അതിലുണ്ടായിരുന്നു. മറ്റൊന്നിന്റെ തലവന്‍ മുതിര്‍ന്ന അഭിഭാഷകന്‍ എഫ്.എസ്. നരിമാനാണ്. ഇന്ത്യന്‍ എക്‌സ്പ്രസ്, ടൈംസ് ഓഫ് ഇന്ത്യ, ദൈനിക് ജാഗരണ്‍, എന്‍ഡിടിവി എന്നിവയുടെ എഡിറ്റര്‍ ഇന്‍ ചീഫുമാര്‍, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി, നിയമ വകുപ്പ് സെക്രട്ടറി എന്നിവരും അംഗങ്ങളായി. മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ ആയിരുന്നു ആദ്യ സമിതിയുടെ അമിക്കസ്‌ക്യൂറി. അടുത്തതിന്റേത് സോളിസിറ്റര്‍ ജനറലും. അവര്‍ നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവായിരുന്നു അത്.

ഇത്തരത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ക്ക് കഴിയണമെങ്കില്‍ അന്ന് നിലവിലുള്ള നിയമങ്ങളില്‍ ചില ഭേദഗതികള്‍ വേണമെന്നും അത് വേഗം മാറ്റണമെന്നും ഈ രണ്ട് വിദഗ്ധ സമിതികള്‍ നിര്‍ദ്ദേശിച്ചിരുന്നു. ഉദാഹരണത്തിന്, അക്രമം നടത്തിയ ആളെ കണ്ടെത്തുന്നതിന് മാധ്യമങ്ങളുടെ വിഡിയോകള്‍, ഫോട്ടോഗ്രാഫുകള്‍ ഒക്കെ സ്വീകരിക്കുന്നതിന് തെളിവ് നിയമത്തില്‍ വരേണ്ടുന്നതായ ഭേദഗതികള്‍. മറ്റൊന്ന് അക്രമം അരങ്ങേറിയ സമരത്തിന് ആഹ്വാനം നല്‍കിയ നേതാവില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള നീക്കത്തിന് വേണ്ടുന്ന നിയമം. ഇതൊക്കെ പിന്നീട് 1984ലെ പ്രിവന്‍ഷന്‍ ഓഫ് ഡാമേജ് ടു പബ്ലിക് പ്രോപ്പര്‍ട്ടി ആക്ടില്‍ കൊണ്ടുവരാന്‍ തയാറായി. ഇന്നിപ്പോള്‍ അക്രമം നടത്തിയവര്‍ മാത്രമല്ല ആ അക്രമങ്ങള്‍ക്ക് ആധാരമായ സമരത്തിന്, പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തവരും കുടുങ്ങും എന്നതാണ് സ്ഥിതി. തീര്‍ച്ചയായും സുപ്രീം കോടതി ഗൗരവത്തിലെടുത്ത പ്രശ്‌നം നാട്ടില്‍ ശാന്തിയും സമാധാനവും ഉണ്ടാകാന്‍ സഹായകരമാവുന്നു എങ്കില്‍ നല്ലത് തന്നെയാണല്ലോ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.