വാളയാര്‍ പരമശിവത്തിന് പിന്നാലെ മൂലം കുഴിയില്‍ സഹദേവനും എത്തുന്നു; ജാക്ക് ഡാനിയലിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് ഇരട്ടി മധുരം പകര്‍ന്ന് ജനപ്രിയ നായകന്‍

Sunday 10 November 2019 5:44 pm IST

കൊച്ചി: 15 വര്‍ഷങ്ങള്‍ക്ക് ശേഷം മൂലം കുഴിയില്‍ സഹദേവനും തീരിച്ചെത്തുന്നുവെന്ന് വ്യക്തമാക്കി ജനപ്രിയ നായകന്‍ ദിലീപ്. ജോണി ആന്റണിയുടെ ആദ്യ സംവിധാന സംരംഭമായ ഈ ചിത്രത്തിന് ഇന്നും മലയാളികളുടെ ഇടയില്‍ സ്വാധീനമുണ്ട്. ദിലീപിന്റെ സിനിമ ജീവിതത്തില്‍ വലിയ വഴിത്തിരിവാണ് ഈ സിനിമ സൃഷ്ടിച്ചത്. ദിലീപിനൊപ്പം കൊച്ചിന്‍ ഹനീഫ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ജഗതി ശ്രീകുമാര്‍, ഹരിശ്രീ അശോകന്‍ തുടങ്ങിയവരും ശ്രദ്ധേയ കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കിയ ചിത്രം മികച്ച ബോക്സോഫീസ് കളക്ഷനും നേടി.

ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് തന്നെയായിരുന്നു ചിത്രം നിര്‍മ്മിച്ചത്. സിഐഡി മൂസക്ക് രണ്ടാം ഭാഗം വരുമെന്ന് മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, ജനപ്രിയ നായകന്റെ എറ്റവും പുതിയ ചിത്രമായ ജാക്ക് ഡാനിയേലിന്റെ വിശേഷങ്ങള്‍ ഫേസ്ബുക്ക് ലൈവിലൂടെ പങ്കുവയ്ക്കവെയാണ് നടന്‍ സിഐഡി മൂസയുടെ രണ്ടാം ഭാഗത്തെ കുറിച്ച് വ്യക്തമാക്കിയത്. 2003ലായിരുന്നു സിഐഡി മൂസ പുറത്തിറങ്ങിയത്. മലയാളത്തിലെ ശ്രദ്ധേയ തിരക്കഥാകൃത്തുകളായ ഉദയകൃഷ്ണ-സിബി കെ. തോമസ് കൂട്ടുക്കെട്ടായിരുന്നു സിനിമക്കായി തിരക്കഥ ഒരുക്കിയത്.

കഴിഞ്ഞ ദിവസങ്ങളില്‍ ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ റണ്‍വേയിലെ വാളയാര്‍ പരമിശവത്തിന്റെ വരവിനെ കുറിച്ചും വ്യക്തമാക്കിയിരുന്നു. അതിനോടൊപ്പമാണ് ആരാധകര്‍ക്ക് ഇരട്ടി മധുരം പങ്കവച്ച് സിഐഡി മൂസയുടെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം. 2003ലായിരുന്നു സിഐഡി മൂസ പുറത്തിറങ്ങിയത്. 2004ല്‍ ദിലീപ് ജോഷി കൂട്ടുകെട്ടിലിറങ്ങിയ റണ്‍വേക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. കാവ്യാ മാധവനായിരുന്നു സിനിമയിലെ നായിക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.