ഡി.കെ. ശിവകുമാര്‍ തീഹാര്‍ ജയിലില്‍; ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്ന ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ജെയിലിലേക്ക് മാറ്റിയത്

Thursday 19 September 2019 1:43 pm IST

ബെംഗളൂരു: കള്ളപ്പണകേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന കര്‍ണാടക കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ ഡി.കെ. ശിവകുമാറിനെ തീഹാര്‍ ജയിലിലേക്ക് മാറ്റി. ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ലെന്ന ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ജെയിലിലേക്ക് മാറ്റിയത്. 

എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റു ചെയ്ത ഡി.കെ. ശിവകുമാറിനെ സെപ്തംബര്‍ 17ന് ന്യൂദല്‍ഹി പ്രത്യേക കോടതി 14 ദിവസത്തേക്ക് ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരുന്നു. ശിവകുമാറിന് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന അഭിഭാഷകരുടെ വാദത്തെ തുടര്‍ന്ന് ആരോഗ്യ പരിശോധന നടത്താന്‍ കോടതി ഉത്തരവിട്ടു. 

ശിവകുമാറിന്റെ ആരോഗ്യ നില സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനും കോടതി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റി അടക്കമുള്ള പരിശോധനകള്‍ ശിവകുമാറില്‍ നടത്തി. ഗുരുതര ആരോഗ്യ പ്രശ്നങ്ങളില്ലെന്ന ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ബുധനാഴ്ച പതിനൊന്നരയോടെ തീഹാര്‍ ജയിലിലേക്ക് മാറ്റിയത്. അതേസമയം ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരവും തീഹാര്‍ ജെയിലില്‍ തന്നെയാണ് കഴിയുന്നത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.