അയ്യപ്പശരണം വിളികളോടെ അന്ധ്രയില്‍ നിന്നുള്ള സ്വാമിമാര്‍ ശബരിമലയിലേക്ക്, കൂടെക്കൂടിയ തെരുവുനായ ഇതുവരെ താണ്ടിയത് 480 കി.മീ ദൂരം; വീഡിയോ കൗതുകമാകുന്നു

Monday 18 November 2019 12:33 pm IST
ആന്ധ്രയിലെ പ്രസിദ്ധമായ തിരുമലയില്‍ നിന്നുള്ള സംഘത്തിനാണ് ഒരു മിണ്ടാപ്രാണിയുടെ നിഷ്ഠയും പ്രേരണയാകുന്നത്. എല്ലാവര്‍ഷവും മുടങ്ങാതെ മലചവിട്ടുന്ന സംഘമാണ് തങ്ങളെന്നും ഇത്തരത്തിലൊരു അനുഭവം ആദ്യമാണെന്നും സ്വാമിമാര്‍ പറയുന്നു.

ചിക്കമംഗളൂരു: അയ്യപ്പദര്‍ശനത്തിനായി വ്രതം നോറ്റ് മലകയറാന്‍ ആന്ദയില്‍ നിന്ന് പുറപ്പെട്ട സ്വാമിമാര്‍ക്കൊപ്പം ഒരു നായയും. എവിടെ നിന്നാണ് ഒപ്പം കൂടിയതെന്ന് അറിയില്ലെങ്കിലും 20 ദിവസമായി നായ തങ്ങുളുടെ കൂടെയുണ്ടെന്ന് സ്വാമിമാര്‍ പറയുന്നു. ചിട്ടകളൊക്കെ പാലിച്ച് സസ്യാഹാരിയായി നായ കൂടെ സഞ്ചരിച്ച് 480 കിലോമീറ്റര്‍ ദൂരം താണ്ടിയെന്നും സ്വാമിമാര്‍ പറയുന്നു. 

തുടക്കത്തില്‍ കൂറേ ദൂരെയായി പിന്തുടര്‍ന്നിരുന്ന നായ പിന്നീട് ഞങ്ങള്‍ക്കൊപ്പം ചേര്‍ന്ന് നടക്കാന്‍ ആരംഭിച്ചു. നിരന്തരം യാത്രതുടര്‍ന്നതോടെ ഭക്ഷണവും വെള്ളവും നല്‍കി നായെ തങ്ങള്‍ സേവിക്കുകയാണ്, തീര്‍ത്ഥാടക സംഘത്തിലെ അയ്യപ്പന്മാര്‍ പറഞ്ഞു. 

ആന്ധ്രയിലെ പ്രസിദ്ധമായ തിരുമലയില്‍ നിന്നുള്ള സംഘത്തിനാണ് ഒരു മിണ്ടാപ്രാണിയുടെ നിഷ്ഠയും പ്രേരണയാകുന്നത്. എല്ലാവര്‍ഷവും മുടങ്ങാതെ മലചവിട്ടുന്ന സംഘമാണ് തങ്ങളെന്നും ഇത്തരത്തിലൊരു അനുഭവം ആദ്യമാണെന്നും സ്വാമിമാര്‍ പറയുന്നു.

കഴിഞ്ഞ ഒക്ടോബര്‍ മാസം 31നാണ് സംഘം യാത്രതിരിച്ചത്. നിലവില്‍ ഈ സംഘം കര്‍ണ്ണാടകത്തിലെ ചിക്കമംഗളൂരുവിലെ കൊട്ടിഗേഹാരയിലാണുള്ളത്. ഇവര്‍ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ ദൃശ്യം ശബരിമല തീര്‍ത്ഥാടന പുണ്യമായി ദേശീയ മാധ്യമങ്ങള്‍ ഏറ്റെടുക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.