'തങ്ങളുടെ സമൂഹത്തിന് എന്തു സംഭവിക്കുന്നുവെന്ന് ഹിന്ദു അറിയണം; 'മാധ്യമ'ത്തിന്റെ മനസിലുള്ളത് വര്‍ഗീയത മാത്രം'; തിരിച്ചടിച്ച് സെന്‍കുമാര്‍

Tuesday 16 July 2019 9:22 pm IST

തിരുവനന്തപുരം: കേരളത്തില്‍ വര്‍ഷം തോറും ഹിന്ദു ജനസംഖ്യ കുറഞ്ഞുവരുന്നു എന്നതാണ് സത്യം. അത് പറയുന്നത് എങ്ങനെ വര്‍ഗീയമാകുമെന്ന് മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. സത്യം അറിയുന്നവരെ വര്‍ഗ്ഗീയവാദികളായി ചിത്രികരിക്കുന്നു എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

ബാലഗോകുലത്തിന്റെ പരിപാടിയില്‍ സംസാരിക്കവേ ടി.പി സെന്‍കുമാര്‍ കേരളത്തില്‍ ഹിന്ദു ജനസംഖ്യ കുറഞ്ഞു വരുന്നത്തിന്റെ കണക്കുകള്‍ ഉദരിച്ചിരുന്നു. ഇത് വര്‍ഗീയപരമായ പരാമര്‍ശമാണെന്നുള്ള വാര്‍ത്തകള്‍ക്ക് മറുപടിയായിയാണ് ഈ പോസ്റ്റ്. ഈ സത്യം പറഞ്ഞാലെങ്ങനെ വര്‍ഗീയമാകുംതങ്ങള്‍ക്ക് എന്തു സംഭവിക്കുന്നെന്നു ഹിന്ദക്കളും അറിയേണ്ടതുണ്ട്. ഇതില്‍ വര്‍ഗീയത കണ്ട മാധ്യമത്തിന്റെ മനസ്സില്‍ നിറഞ്ഞ വര്‍ഗീയത മാത്രം' എന്ന് കണക്കുകള്‍ നിരത്തി ടി.പി സെന്‍കുമാര്‍

പോസ്റ്റിന്റെ പൂര്‍ണരൂപം:

സത്യം ആരും അറിയരുത്. 
അറിയിക്കുന്നവൻ വർഗീയൻ..!

സർക്കാരിന്റെ വിറ്റാൾ സ്റ്റാറ്റിസ്റ്റിക്‌സ് അനുസരിച്ചു ഓരോ വർഷവും ഹിന്ദുകളുടെ ജനനനിരക്കു 
കുറഞ്ഞു വരുന്നു. 54 %ഉള്ള ഹിന്ദു (2011സെൻസിസ്‌)ജനന നിരക്ക് 41%അണിപ്പോൾ. ജനസംഖ്യ കുറയതിരിക്കാൻ വേണ്ടത് 54%.ഇതു മറ്റു ചില സമൂഹങ്ങളിലും സംഭവിക്കുന്നു.
ഈ രീതിയിൽ കുറയുമ്പോൾ കുട്ടികൾ വീണ്ടും കുറഞ്ഞു വരും. ഈ സത്യം പറഞ്ഞാലെങ്ങാനെ വർഗീയമാകും?തങ്ങൾക്കു എന്തു സംഭവിക്കുന്നെന്നു ഹിന്ദുക്കളും അറിയേണ്ടതുണ്ട്.
ഇതിൽ വർഗീയത കണ്ട മാധ്യമത്തിന്റെ മനസ്സിൽ നിറഞ്ഞ വർഗീയത മാത്രം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.