താജ്മഹലിന്റെ പരിസരത്ത് ഡ്രോണ്‍ പറത്തി; അഞ്ച് റഷ്യന്‍ പൗരന്മാരെ പിടികൂടി; ദൃശ്യങ്ങള്‍ പിടിച്ചെടുത്തു

Thursday 21 November 2019 9:54 am IST
താജ്മഹലിന്റെ പരിസരത്ത് ഡ്രോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം അറിയില്ലെന്നാണ് പിടിയിലായ റഷ്യന്‍ പൗരന്മാര്‍ പറയുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് ആഗ്ര പോലീസ് അറിയിച്ചു.

ആഗ്ര: താജ്മഹലിന്റെ പരിസരത്ത് ഡ്രോണ്‍ പറത്തിയ റഷ്യന്‍ പൗരന്മാരെ പിടികൂടി. അഞ്ച് റഷ്യന്‍ പൗരന്മാരെയാണ് ആഗ്ര പോലീസ് ബുധനാഴ്ച കസ്റ്റഡിയില്‍ എടുത്തത്. പുതുതായി തുറന്ന മെഹ്താബ് ബാഗില്‍ നിന്നും വീഡിയോ ക്യാമറയില്‍ ഇവര്‍ പകര്‍ത്തിയ ദൃശ്യങ്ങളും പോലീസ് പിടിച്ചെടുത്തു. 

താജ്മഹലിന്റെ പരിസരത്ത് ഡ്രോണ്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം അറിയില്ലെന്നാണ് പിടിയിലായ റഷ്യന്‍ പൗരന്മാര്‍ പറയുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്ന് ആഗ്ര പോലീസ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.