മലയാളക്കര കീഴടക്കിയ ജോര്‍ജൂട്ടി അതിര്‍ത്തി കടന്നു; 'ദൃശ്യം' ചൈനയില്‍ റിലീസിനൊരുങ്ങി; മലയാള ചിത്രത്തിലെ അതേ രംഗങ്ങള്‍ പുനരാവിഷ്‌കരിച്ച് ട്രെയിലര്‍ (വീഡിയോ)

Saturday 14 December 2019 1:36 pm IST

തിരുവനന്തപുരം: മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായ 'ദൃശ്യ'ത്തിന്റെ ചൈനീസ് പതിപ്പിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. 'ഷീപ്പ് വിത്തൗട്ട് എ ഷെപ്പേഡ്' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ആദ്യമായാണ് ഒരു മലയാള ചിത്രം ചൈനീസ് പതിപ്പ് പുറത്തിറങ്ങുന്നത്. 'ദൃശ്യം' പുറത്തിറങ്ങിയതിന് ശേഷം ഏറെ വിവാദങ്ങള്‍ക്കും സിനിമ കാരണമായിരുന്നു. മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ക്രിമിനലിനെ കൊന്ന ശേഷം  തെളിവുകള്‍ ഓരോന്നായി നശിപ്പിക്കുന്നതായിരുന്നു സിനിമയുടെ പ്രമേയം. സിനിമ പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷവും 'ദൃശ്യം' മോഡല്‍ കൊലപാതകം' എന്ന തലക്കെട്ട് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

എന്നാല്‍, ചിത്രത്തിന്റെ ക്ലൈമാക്‌സ് അടക്കം വന്‍ പ്രക്ഷേകകൈയടി നേടിയിരുന്നു. ഇതിനെ തുടര്‍ന്ന് മലയാളത്തില്‍ വന്‍ വിജയം കൊയ്ത 'ദൃശ്യം' വിവിധ ഭാഷകളിലേക്ക് നേരത്തെ മൊഴിമാറ്റിയിരുന്നു. തമിഴ്, തെലുങ്ക്, സിംഹള, ഹിന്ദി, കന്നട  ഭാഷകളിലാണ് ചിത്രം ഇതിന് മുമ്പ്  പുറത്തിറങ്ങിയത്. മോഹന്‍ലാല്‍ നായകനായ 'ദൃശ്യം' എന്ന ചിത്രം  ജിത്തു ജോസഫ് ആണ് മലയാളത്തില്‍ സംവിധാനം ചെയ്തത്.' ദൃശ്യ'ത്തില്‍ ജിത്തു ജോസഫ് ഒരുക്കിയ സീനുകളില്‍ പലതും അതുപോലെ തന്നെ ചൈനീസ് പതിപ്പിലും പുനരാവിഷ്‌ക്കരിച്ചിട്ടുണ്ട്. ചിത്രം ഈ മാസം 20ന് റിലീസ് ചെയ്യും. 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.