മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു; നഗ്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇസ്ലാമിലേക്ക് മതം മാറ്റാന്‍ ശ്രമം, കേസില്‍ പോലീസ് ഒത്തുകളിക്കുന്നതായും ആരോപണം

Thursday 19 September 2019 3:26 pm IST

കോഴിക്കോട്: വിദ്യാര്‍ത്ഥിനിയെ മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ചശേഷം ഭീഷണിപ്പെടുത്തി ഇസ്ലാം മതത്തിലേക്ക് മാറാന്‍ പ്രേരിപ്പിക്കുന്നതായി പരാതി. കോഴിക്കോട് സ്വദേശിയായ ക്രൈസ്തവ മതവിശ്വാസിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. ഇസ്ലാം മതം സ്വീകരിച്ചില്ലെങ്കില്‍ നഗ്ന ചിത്രങ്ങള്‍ നവ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് മുഹമ്മദ് ജാസിം എന്നയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍  പറയുന്നു.

കോഴിക്കോട് സ്വകാര്യ റിസോര്‍ട്ടില്‍ വെച്ച് ജ്യൂസില്‍ മയക്ക് മരുന്ന് കലര്‍ത്തി നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നുണ്ട്. സംഭവം പോലിസിനെ ധരിപ്പിച്ചിരുന്നെങ്കിലും കൃത്യമായ നടപടി ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്. ജനം ടിവിയാണ് വാര്‍ത്ത പുറത്തുവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സിറ്റി പോലീസ് കമ്മിഷണര്‍ എ.വി. ജോര്‍ജിനെ കണ്ട് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയെങ്കിലും തുടര്‍ നടപടികളൊന്നും ഉണ്ടായില്ല. 

കൂടാതെ കേസുമായി ബന്ധപ്പെട്ട പെണ്‍കുട്ടിയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പോലീസ് തിരുത്തിയതായും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. അതേസമയം പീഡനത്തിനിരയാക്കിയ യുവാവിന് സംസ്ഥാനത്തിന് പുറത്തുള്ള ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും പിതാവ് ആരോപിക്കുന്നു. സംഭവത്തില്‍ ഒന്നര മാസം മുമ്പ് പോലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ല. പിന്നീട് നടക്കാവ് പോലീസിലും, പീഡനം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന റിസോര്‍ട്ട് സ്ഥിതി ചെയ്യുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു.

എന്നിട്ടും നടപടി ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് ഈ മാസം അഞ്ചിന് കമ്മിഷണര്‍ ജോര്‍ജിനെ കണ്ട് അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തത.് എന്നാല്‍ അതിനുശേഷവും കേസ് അട്ടിമറിക്കാന്‍ ശ്രമം നടന്നെന്നും പിതാവ് കുറ്റപ്പെടുത്തി. 

ആദ്യം കണ്ട സമീപനമല്ല പിന്നീട് എ.വി. ജോര്‍ജ്ജിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഈ മെഡിക്കല്‍ റിപ്പോര്‍ട്ട് കൊണ്ട് കാര്യമൊന്നുമില്ലെന്ന് പോലിസ്‌കാര്‍ അറിയിച്ചു. പരാതി നല്‍കിയതില്‍ തന്നെ ഭീഷണിപ്പെടുത്തുന്നതായും, കേസില്‍ കുറ്റാരോപിതനായ മുഹമ്മദ് ജാസിമിനെ വിദേശത്തേയ്ക്ക് തടത്താന്‍ ശ്രമം നടക്കുന്നുണ്ടെന്ന് പെണ്‍കുട്ടിയുടെ പിതാവ് ആരോപിച്ചു. 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.