ആഘോഷരാവിന് ദുബായ് ഒരുങ്ങി; മോഹന്‍ലാലും കൂട്ടുകാരും @41

Thursday 21 November 2019 7:38 am IST
"മോഹന്‍ലാലും കൂട്ടുകാരും @ 41 മെഗാഷോയുടെ റിഹേഴ്‌സലില്‍ ചലച്ചിത്രതാരങ്ങളായ അര്‍ജുന്‍ലാലും, ദുര്‍ഗാകൃഷ്ണയും"

ദുബായ്: നിരവധി ഷോകള്‍ക്ക് സാക്ഷ്യം വഹിച്ച ദുബായ്‌യുടെ ചരിത്രത്തിലെ ഏറ്റവും വലിയ മലയാള സിനിമാ ഷോയുടെ ഒരുക്കം അന്തിമ ഘട്ടത്തില്‍. മോഹന്‍ലാലും അടുത്ത സുഹൃത്തുക്കളും സിനിമയിലെത്തിയതിന്റെ 41-ാം വാര്‍ഷികം ആഘോഷിക്കാന്‍ നാളെ ഇത്തിസലാത്ത് അക്കാദമി ഗ്രൗണ്ടില്‍ ജന്മഭൂമി ഒരുക്കുന്ന ഒരുക്കുന്ന ഷോയുടെ പരിശീലനം വിവിധ കേന്ദ്രങ്ങളില്‍ തുടരുകയാണ്. ദുബായ് ഇതു വരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ വേദിയിലാണ് മോഹന്‍ലാലിന്റേയും കൂട്ടുകാരുടേയും ആഘോഷം. 

നടിയും നര്‍ത്തകിയുമായ ആശാ ശരത്തിന്റെ  നൃത്ത വിദ്യാലയത്തിലും ഇത്തിസലാത്ത് അക്കാദമിയിലുമായി നൃത്ത പരിശീലനം പൂര്‍ത്തിയായി. 111 നര്‍ത്തകര്‍ അരങ്ങിലെത്തും. ആശ ശരത്, ഷംന കാസിം, ദുര്‍ഗാകൃഷ്ണ, സ്വാസിക,വിഷ്ണുപ്രിയ, അര്‍ജുന്‍ലാല്‍ എന്നിവരും ചുവടുവെയ്ക്കും. എം.ജി ശ്രീകുമാര്‍, കെ.എസ് ചിത്ര,മധു ബാലകൃഷ്ണന്‍,ജ്യോത്സ്‌ന എന്നിവര്‍ക്കൊപ്പം മോഹന്‍ലാലും മഞ്ജു വാര്യരും പാടും. ബിനുമോന്‍,നോബി, നെല്‍സണ്‍, അനിഷ് തോമസ്, ലാല്‍ ബാബു എന്നിവര്‍ ചിരിപ്പിക്കാനെത്തും.

മോഹന്‍ലാലിന്റെ സുഹൃത്തുക്കളായ പ്രിയദര്‍ശന്‍, ജി. സുരേഷ്‌കുമാര്‍, അശോക് കുമാര്‍, മണിയന്‍ പിള്ള രാജു, എസ്. കുമാര്‍, എം.ജി ശ്രീകുമാര്‍, കിരീടം ഉണ്ണി, സനല്‍കുമാര്‍ എന്നിവര്‍ കുടുംബസമേതം പങ്കെടുക്കുന്നു എന്നതാണ് പ്രത്യേകത. ഇവരുടെ സിനിമകളെ കൂട്ടിയിണക്കി ടി. കെ. രാജീവ് കുമാര്‍ ഒരുക്കുന്ന അഞ്ചു മണിക്കൂര്‍ മെഗാ ഷോ കൂട്ടുകാര്‍ ഒന്നിച്ചിരുന്ന് കാണും. വ്യത്യസ്തമായ അവതരണരീതിയാണ് പരിപാടിക്ക് ആവിഷ്‌കരിച്ചിരിക്കുന്നത്.ഇവരുടെ മക്കളായ കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍,കല്യാണി പ്രിയദര്‍ശന്‍, നിരഞ്ജന്‍ രാജു, കുഞ്ഞുണ്ണി എസ് കുമാര്‍, വിസ്മയ മോഹന്‍ലാല്‍, സിദ്ധാര്‍ത്ഥന്‍ പ്രിയദര്‍ശന്‍, രേവതി സുരേഷ് എന്നിവര്‍ ഒന്നിച്ചെത്തും. ഒപ്പം കുമ്മനം രാജശേഖരന്‍, ഇന്നസെന്റ്, നെടുമുടി വേണു, കെ. ബി. ഗണേഷ് കുമാര്‍, ശങ്കര്‍, മേനക തുടങ്ങിയവരുടെ സവിശേഷ സാന്നിധ്യവും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.