'പാര്‍ട്ടി കുടുംബത്തിലെ വീട്ടമ്മയെ ബലാത്സംഗം ചെയ്തു; ഭീഷണിപ്പെടുത്തി പണംതട്ടിയശേഷം നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

Sunday 22 September 2019 4:20 pm IST

ആലപ്പുഴ: പാര്‍ട്ടി കുടുംബത്തിലെ വീട്ടമ്മയെ ബലാത്സംഗം ചെയ്യുകയും, നഗ്‌നചിത്രങ്ങള്‍ കാട്ടി പണം തട്ടിയ ശേഷം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പികയും ചെയ്ത ഡിവൈഎഫ് ഐ നേതാവ് അറസ്റ്റില്‍. ഡിവൈഎഫ്‌ഐ കായംകുളം വള്ളികുന്നം മേഖല കമ്മറ്റി അംഗം സുനീഷ് സിദ്ധിഖ് ആണ് അറസ്റ്റിലായത്. ഇയാള്‍  നഗ്ന ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തിയ ശേഷം നിരന്തരം ഭീഷണിപ്പെടുത്തി വീട്ടമ്മയില്‍ നിന്ന്  50,000 രൂപയോളം തട്ടിയെടുത്തെന്നു പോലീസ് പറഞ്ഞു.

സ്വന്തം പാര്‍ട്ടി അംഗമായ ആളിന്റെ വീട്ടിലുള്ള സ്ത്രീയെന്ന അനുകമ്പപോലുമില്ലാതെ വീട്ടമ്മയുടെ നഗ്‌നചിത്രങ്ങള്‍ ഇയാള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ചു. നാണക്കേടും മാനഭയവും കാരണം വീട്ടമ്മ ഇക്കാര്യം പുറത്ത് പറയാതിരിക്കുകയായിരുന്നു. എന്നാല്‍ ചിത്രങ്ങള്‍ ഇയാള്‍ പ്രചരിപ്പിച്ചതോടെ കുടുംബം വള്ളികുന്നം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. 

നഗ്നചിത്രങ്ങല്‍ കാണിച്ച് സുനിഷ് സിദ്ദിഖ് തന്റെ കയ്യില്‍ നിന്ന് അമ്പതിനായിരം രൂപ തട്ടിയെടുത്തതായും വീട്ടമ്മ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പീഡനം വിവരം പുറത്ത് പറഞ്ഞാല്‍ വകവരുത്തുമെന്ന് സുനിഷ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നു. ഏറെനാളായി ഭീഷണിപ്പെടുത്തുന്നത് തുടര്‍ന്നതിനാലാണ് പരാതിപ്പെട്ടതെന്നും വീട്ടമ്മ പൊലീസില്‍ മൊഴി നല്‍കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.