പാസ്‌പോര്‍ട്ടുകളിലും സമഗ്ര മാറ്റങ്ങളുമായി മോദി സര്‍ക്കാര്‍; വരുന്നു ചിപ്പ് പിടിപ്പിച്ച പാസ്‌പോര്‍ട്ട്

Monday 24 June 2019 6:28 pm IST

ന്യൂദല്‍ഹി: പാസ്‌പോര്‍ട്ടുകളിലും സമഗ്ര മാറ്റങ്ങളുമായി മോദി സര്‍ക്കാര്‍. പുതുപുത്തന്‍ സുരക്ഷാ സംവിധാനങ്ങളുള്ള ഇ പാസ്‌പോര്‍ട്ടുകള്‍ നിര്‍മ്മിക്കാനാണ് പദ്ധതി. ചിപ്പുകള്‍ ഘടിപ്പിച്ച പാസ്‌പോര്‍ട്ടുകളാണ് നിര്‍മ്മിക്കുക. 

ഇതുമായി ബന്ധപ്പെട്ട് നാസിക്കിലെ സെക്യൂരിറ്റി പ്രസ് അധികൃരുമായി ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു.  പാസ്‌പോര്‍ട്ട് സേവാ ദിന പരിപാടിയില്‍ പങ്കെടുത്ത് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ പറഞ്ഞു. 

വിദേശ രാജ്യങ്ങളിലെ നയതന്ത്രാലയങ്ങള്‍ തമ്മില്‍ സംയോജിപ്പിക്കനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. പാസ്‌പോര്‍ട്ടും അതുമായി ബന്ധപ്പെട്ട സേവനങ്ങളും വേഗത്തില്‍ ലഭിക്കാന്‍ ഇത് സഹായിക്കും. പാസ്‌പോര്‍ട്ട് ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ ലഘൂരകരിച്ചു വരികയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.