വെള്ളക്കെട്ട് ശരിയാക്കാന്‍

Thursday 24 October 2019 4:00 am IST

ധികാരത്തില്‍ വന്നാല്‍ എല്ലാം ശരിയാക്കും എന്നുപറഞ്ഞാണ് മൂന്നരവര്‍ഷം മുന്‍പ് ഇടതുമുന്നണി വോട്ടുപിടിച്ചത്. അധികാരത്തിലെത്തി. പക്ഷേ, എല്ലാം ശരിയാക്കിയില്ലെങ്കിലും ഒന്നും ശരിയാക്കില്ല എന്നതിന്റെ തെളിവായിരുന്നു തെരഞ്ഞെടുപ്പുദിവസം കൊച്ചി നഗരത്തിലുണ്ടായ വെള്ളക്കെട്ടും പിന്നീട് ഹൈക്കോടതിയില്‍

നിന്നുണ്ടായ ശകാരവും. മൂന്നുമണിക്കൂര്‍ മഴപെയ്തപ്പോള്‍ തന്നെ കൊച്ചി വെള്ളത്തിനടിയിലായി. ജനങ്ങള്‍ ഭീതിയിലും. രണ്ടുപ്രളയത്തെ നേരിട്ടു എന്നതിന്റെ പ്രചരണങ്ങളും പ്രഖ്യാപനങ്ങളും നടത്തി അവകാശവാദം ഉന്നയിക്കുന്നതിനിടയിലാണ് ഇങ്ങനെ ഒരു സംഭവം. കൊച്ചി നഗരസഭയെ പഴിചാരി രക്ഷപെടാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചത്. നഗരസഭ സര്‍ക്കാരിനെയും കുറ്റപ്പെടുത്തുന്നു. ഉപതെരഞ്ഞെടുപ്പില്‍ കൊച്ചിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി നഗരസഭാ വൈസ് ചെയര്‍മാന്‍ ആയതിനാല്‍ വെള്ളക്കെട്ടിന്റെ കുറ്റംചാര്‍ത്തി രാഷ്ട്രീയനേട്ടം ഉണ്ടാക്കാവുന്ന കുരുട്ടു

ബുദ്ധിയും ചിലര്‍ക്കുണ്ടായി. 

വെള്ളക്കെട്ടിന്റെ പേരില്‍ നഗരസഭയെ ഹൈ ക്കോടതി പൊളിച്ചടുക്കുകയും ചെയ്തു. കൊച്ചിയെ സിങ്കപ്പൂരാക്കിയില്ലെങ്കിലും ജനങ്ങള്‍ക്ക് ജീവിക്കാനുള്ള അവസരമെങ്കിലും നല്‍കണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. ഫലപ്രദമായി പ്രവര്‍ത്തിക്കാത്ത നഗരസഭയെ മുനിസിപ്പാലിറ്റി നിയമത്തിലെ അധികാരമുപയോഗിച്ച് സര്‍ക്കാര്‍ പിരിച്ചുവിടാന്‍ ധൈര്യം കാണിക്കണമെന്നും കോടതി കടത്തിപ്പറഞ്ഞു.

വെള്ളക്കെട്ടിന് നഗരസഭയെ മാത്രം കുറ്റപ്പെടുത്തിയ ഹൈക്കോടതിയുടെ നിലപാട് എത്രകണ്ട് ശരിയെന്നത് പരിശോധിക്കപ്പെടേണ്ടതാണ്. നഗരസഭയ്ക്ക് പുറമെ പൊതുമരാമത്ത്, വൈദ്യുതി, ജലവിതരണം തുടങ്ങിയ വകുപ്പുകളുടെയൊക്കെ പൂര്‍ണസഹകരണമുണ്ടെങ്കില്‍ മാത്രമേ ഡ്രെയിനേജ് സംവിധാനം കാര്യക്ഷമമാവൂ. റോഡുകളില്‍ തലങ്ങുംവിലങ്ങും കുഴിയെടുത്ത് കേബിളും പൈപ്പുമിട്ട് ഓടകള്‍ ഇല്ലാതാക്കുന്നതിന്റെ ഉത്തരവാദിത്വം നഗരസഭയ്ക്കല്ല. മഴക്കാലത്ത് കോടികള്‍ മുടക്കി ഓടകള്‍ വൃത്തിയാക്കാറുണ്ടെങ്കിലും മാലിന്യങ്ങള്‍ റോഡരികില്‍ തന്നെ കുന്നുകൂട്ടിയിടുകയാണ് പതിവ്. ചെറിയ മഴപെയ്താല്‍തന്നെ വീണ്ടും അതെല്ലാം ഓടയിലേക്കുതന്നെ വീഴും.

തീരുമാനിച്ചാല്‍ വെള്ളക്കെട്ടുപോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുമെന്നതിന് ഉദാഹരണങ്ങളുണ്ട്. ചാറ്റല്‍മഴ പെയ്താലുടന്‍ തിരുവനന്തപുരം നഗരത്തിലെ കിഴക്കേകോട്ട, തമ്പാനൂര്‍ തുടങ്ങിയ സ്ഥലങ്ങള്‍ വെള്ളത്തിനടിയിലാകുന്ന സാഹചര്യമുണ്ടായിരുന്നു. രാജഭരണകാലത്ത് കൃത്യമായി ഉണ്ടായിരുന്ന ഡ്രെയിനേജ് സംവിധാനങ്ങളെല്ലാം മൂടിപ്പോയതായിരുന്നു കാരണം.  ജനകീയസര്‍ക്കാര്‍ വന്നിട്ട് ആറ് പതിറ്റാണ്ട് കഴിഞ്ഞിട്ടും മൂടിയ ഓടകള്‍ തുറക്കാനോ പുതിയവ ഉണ്ടാക്കാനോ കഴിഞ്ഞിരുന്നില്ല. പൊറുതിമുട്ടിയ ജനങ്ങള്‍ തെരുവിലിറങ്ങിയപ്പോള്‍ സര്‍ക്കാര്‍ ഉണര്‍ന്നു. അന്വേഷിച്ചപ്പോള്‍ ഡ്രെയിനേജ് സംവിധാനത്തിനായി ഒരുതരത്തിലുള്ള ഡ്രോയിംഗുകളും നഗരസഭയുടെയോ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുടെയും കൈവശം ഇല്ലെന്ന് മനസ്സിലായി. സര്‍സിപിയുടെ കാലത്ത് തയ്യാറാക്കിയ ഡ്രോയിംഗ് ആധാരമാക്കി യുദ്ധകാലാടിസ്ഥാനത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തിയപ്പോള്‍ വെള്ളക്കെട്ട് പമ്പകടന്നു. നഗരസഭയുടെ നേതൃത്വത്തിലായിരുന്നില്ല അന്ന് നടന്നത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരാണ് തിരുവനന്തപുരം നഗരത്തെ വെള്ളത്തില്‍ നിന്നും കരകയറ്റിയത്. 

കൊച്ചിയിലും സമാനമായ ഇടപെടലും നടപടിയുമാണ് ഉണ്ടാകേണ്ടത്. നഗരസഭകളുടെ വികസനത്തിനും സൗന്ദര്യവല്‍ക്കരണത്തിനുമായി കോടിക്കണക്കിന് രൂപയുടെ പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. കൃത്യമായ പദ്ധതിരേഖയുമായി സമീപിച്ചാല്‍ എളുപ്പം പണം ലഭ്യമാവുകയും ചെയ്യും. പണമില്ലാത്തതിന്റെ പേരില്‍ കേരളത്തിന് ഒരു പദ്ധതിയും നഷ്ടപ്പെടില്ലെന്ന് കേന്ദ്രമന്ത്രി ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നുമുണ്ട്. നഗരസഭയ്ക്കായുള്ള അമൃത് പദ്ധതിയില്‍ 2500 കോടി രൂപ കേരളത്തിന് അ

നുവദിച്ചെങ്കിലും അതിന്റെ 10 ശതമാനത്തില്‍ താഴെയാണ് ഉപയോഗപ്പെടുത്തിയതെന്ന യാഥാര്‍ഥ്യം നില

നില്‍ക്കുന്നു. ഡ്രെയിനേജ് സംവിധാനം മെച്ചപ്പെടുത്താനുള്ള സമഗ്രപദ്ധതി തയ്യാറാക്കി കേന്ദ്രത്തെ സമീപിച്ചാല്‍ ആവശ്യമായ പണം ലഭ്യമാകുമെന്നതുറപ്പാണ്. അമൃത് പദ്ധതിയില്‍പ്പെടുത്തിത്തന്നെ ഇത് സാധ്യമാവുകയും ചെയ്യും. ഇച്ഛാശക്തിയാണ് ഇതിന് ആവശ്യം. സങ്കുചിത രാഷ്ട്രീയം മാറ്റിവച്ച് ജനങ്ങള്‍ക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്ത സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിനും നഗരസഭയ്ക്കും ഉണ്ടാകണം. പിരിച്ചുവിടണമെന്ന് കോടതി പറയുമ്പോള്‍ നഗരസഭയെ മാത്രം മതിയോ, സംസ്ഥാന സര്‍ക്കാരിനേയും പിരിച്ചുവിടേണ്ടതല്ലേയെന്ന് ജനങ്ങള്‍ ചിന്തിച്ചാല്‍ തെറ്റുപറയാനാവില്ല. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ തല്‍ക്കാലം പിരിച്ചുവിടുകയൊന്നും വേണ്ട. ജനങ്ങള്‍ ഏല്‍പിച്ച ചുമതല അവര്‍ നിറവേറ്റുമെന്ന് ഉറപ്പാക്കിയാല്‍ മതി. കോടതികളുടെ ഇടപെടലുകള്‍ അതിന് സഹായകമാകണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.