പുതിയ സൂര്യോദയം കാണുന്ന ഭാരത ശിരസ്സ്

Thursday 31 October 2019 4:00 am IST

മ്മുകശ്മീര്‍ ഭാരതത്തിന്റെ ശിരസ്സ് എന്നാണ് പരക്കെ വിളിക്കപ്പെടുന്നത്. ഭൂമിയിലെ സ്വര്‍ഗം എന്ന് പേരെടുത്തുവെങ്കിലും പാക്കിസ്ഥാന്‍ സൃഷ്ടിച്ച വേദന ഒഴിഞ്ഞ നേരമുണ്ടായിരുന്നില്ല. അതിന് വഴിവച്ചതോ സ്വതന്ത്ര ഭാരതത്തിലെ ആദ്യ സര്‍ക്കാര്‍. പ്രത്യേകിച്ച് പ്രധാനമന്ത്രി നെഹ്‌റുവിന്റെ ചെയ്തികളും. ജമ്മുകശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യഘടകമെന്ന് വിശേഷിപ്പിക്കപ്പെടാറുണ്ടെങ്കിലും വേറിട്ട ചില പ്രത്യേകതകള്‍ ഈ സംസ്ഥാനത്തിനായി നല്‍കിപ്പോന്നു. ഈ സംസ്ഥാനത്തെ ഭരണത്തലവനെ പ്രധാനമന്ത്രി എന്നാണറിയപ്പെട്ടിരുന്നത്. ഏറെക്കാലം ഷെയ്ക്ക് അബ്ദുള്ള പ്രധാനമന്ത്രിയായി തുടര്‍ന്നു. പ്രത്യേക ഭരണക്രമം, പ്രത്യേക പതാക തുടങ്ങിയവയെല്ലാം ജമ്മുകശ്മീരിന് അര്‍ഹമാക്കിയത് ഭരണഘടനയില്‍ താല്‍ക്കാലികമെന്ന് നിര്‍ദ്ദേശിച്ച 370-ാം വകുപ്പും 35 എ വകുപ്പുമാണ്. ഈ വകുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജനസംഘം സ്ഥാപകാധ്യക്ഷന്‍ ഡോ. ശ്യാം പ്രസാദ് മുഖര്‍ജി പ്രക്ഷോഭം നയിച്ചിരുന്നു. ഈ സംസ്ഥാനത്ത് അന്യദേശക്കാര്‍ക്ക് കടക്കാന്‍ സര്‍ട്ടിഫിക്കറ്റ് വേണമായിരുന്നു. അതില്ലാത്തതിനാല്‍ മുഖര്‍ജിയെ അറസ്റ്റുചെയ്ത് തടങ്കലിലാക്കി. തടവറയില്‍ അദ്ദേഹം ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടു. തുടര്‍ന്ന് പ്രധാനമന്ത്രി പദവിയും മറ്റുചില നിബന്ധനകളും ഒഴിവാക്കപ്പെട്ടു.

ഡോ. മുഖര്‍ജിയ്ക്ക് കരുതല്‍ തടവില്‍ അന്ത്യം സംഭവിച്ചെങ്കിലും 370-ാം വകുപ്പ് റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. ദേശീയ ജനതയുടെ നിരന്തരമായ ആവശ്യം എഴുപത് വര്‍ഷമായിട്ടും അംഗീകരിക്കപ്പെടാത്ത സാഹചര്യത്തിലാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ധീരമായ നടപടിയുമായി മുന്നോട്ടുപോയത്. പാക്കിസ്ഥാനും അവരുടെ സ്വരം കടമെടുത്ത് നമ്മുടെ നാട്ടിലെ ചില പ്രതിപക്ഷപാര്‍ട്ടികളും മോദിസര്‍ക്കാരിന്റെ നീക്കങ്ങളെ എതിര്‍ക്കാന്‍ നോക്കിയെങ്കിലും പാര്‍ലമെന്റിന്റെ ഇരുസഭകളും ഇതിനായി കൊണ്ടുവന്ന നിയമം എതിര്‍പ്പില്ലാതെ പാസ്സാക്കിയത് ചരിത്രസംഭവമാണ്. ഇതിന്റെ പേരില്‍ പ്രധാ

നമന്ത്രിക്കും നിയമം അവതരിപ്പിച്ച ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും ലഭിച്ച കൈയടി രാജ്യാതിര്‍ത്തിയും കടന്നു. എതിര്‍പ്പ് ഐക്യരാഷ്ട്രസഭ അംഗീകരിച്ചില്ല. ഇസ്ലാമിക രാജ്യങ്ങളില്‍ എതിര്‍പ്പുണ്ടാകുമെന്നും രാജ്യത്ത് കലാപമെന്നും കേരളത്തിലെ ചില പൃഷ്ടം കുലുക്കികക്ഷികള്‍ പ്രവചിച്ചു. ഒന്നും സംഭവിച്ചില്ല. അങ്ങാടി കുരുവികള്‍പോലും ഭിന്നസ്വരം ഉയര്‍ത്തിയില്ല. കേന്ദ്രഭരണ പ്രദേശമായി ലഡാക്കിനേയും നിയമസഭയുള്ള കേന്ദ്രഭരണ പ്രദേശമായി ജമ്മുകശ്മീരിനെയും മാറ്റിയപ്പോള്‍ ഈ പ്രദേശങ്ങളില്‍ ജനങ്ങളില്‍നിന്നും വന്‍ സ്വീകാര്യതയാണുണ്ടായത്. കശ്മീരിലെ ചില അതിര്‍ത്തി പ്രദേശങ്ങളില്‍ സംഘര്‍ഷമുണ്ടാക്കാനുള്ള നീക്കം സുരക്ഷാസേന നിഷ്ഫലമാക്കി. കേന്ദ്രസര്‍ക്കാരിന്റെ ചരിത്രപരമായ തീരുമാനത്തെ തുടര്‍ന്ന് ഒരു മരണവും ഉണ്ടായില്ലെന്നത് ലോകത്തെതന്നെ അത്ഭുതപ്പെടുത്തിയിരിക്കുന്നു. ഇരുപ്രദേശങ്ങളിലും വലിയ ആര്‍ഭാടങ്ങളൊന്നുമില്ലാതെ നിയമം പ്രാബല്യത്തിലാകുന്നു. ലഫ്റ്റനന്റ് ഗവര്‍ണര്‍മാര്‍ ഇന്ന് ചുമതലയേല്‍ക്കും.

ഇക്കഴിഞ്ഞ ആഗസ്റ്റ് എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തോടായി പറഞ്ഞത് 370-ാം വകുപ്പും 35 എയും ജമ്മുകശ്മീരിന് ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ലെന്നാണ്. വിഘടനവാദവും ഭീകരതയും സ്വജനപക്ഷപാദവും അഴിമതിയും മാത്രമാണ് വളര്‍ന്നത് എന്നാണ്. ''ഒരുമിച്ചുചേരാന്‍ നമുക്ക് കഴിഞ്ഞു. നവഭാരത സൃഷ്ടിക്കും. പുതിയ ജമ്മുകശ്മീരി

നും ലഡാക്കിനുമായി.'' ഒരു രാജ്യമെന്ന നിലയിലും ഒരു കുടുംബമായും ഒരു ചരിത്രനിര്‍മിതിയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ ചെയ്തത്. ജമ്മുകശ്മീരിന് ലഭിച്ച പുതിയ സൂര്യോദയം രാജ്യത്തിനാകെ പ്രകാശം പരത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ജമ്മുകശ്മീര്‍ യുവത്വം കേന്ദ്രത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതോടൊപ്പം രാജ്യസേവനത്തിനായി അവര്‍ മുന്നോട്ടുവരുന്നു. പതിനായിരക്കണക്കിന് ചെറുപ്പക്കാര്‍ സൈന്യത്തില്‍ ചേരുന്നു. വിവിധ മേഖലകളില്‍ ജോലിക്കായി  വരിനില്‍ക്കുന്നു. വിവിധ പദ്ധതികള്‍ ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും മുന്നോട്ടുവരുന്നു. വികസനത്തിന്റെ പുതിയ ചക്രവാളമാണ് ജമ്മുകശ്മീരില്‍ കാണാനാകുന്നത്. ദല്‍ഹി-കത്രി വന്ദേഭാരതം എക്‌സ്പ്രസ് ജമ്മുകശ്മീരിലേക്ക് നീട്ടി. തീര്‍ഥാടനവും വളരാന്‍ ഇത് വഴിവയ്ക്കും. 10 വര്‍ഷത്തിനകം ഈ സംസ്ഥാനം വികസനത്തിന്റെ പുതിയ അദ്ധ്യായം തുറക്കുമെന്ന് അമിത്ഷാ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാം ശുഭമായി തീരുമെന്ന ആത്മവിശ്വാസത്തോടെ രാജ്യം മുന്നോട്ടു

പോകുമ്പോള്‍ കേള്‍ക്കുന്ന നേരിയ എതിര്‍സ്വരങ്ങള്‍ പൂര്‍ണചന്ദ്രനെ കാണുമ്പോഴുള്ള ഓരിയിടല്‍ മാത്രമാകുമെന്നകാര്യത്തില്‍ സംശയമില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.