ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസിന്റെ ആഭിമുഖ്യത്തിലുള്ള ‘എഡ്യൂക്കേറ്റ്എകിഡ്' വാർഷികം ആഘോഷിച്ചു

Thursday 7 November 2019 5:57 pm IST

ലോസ്ആഞ്ചെലെസ് : കാലിഫോർണിയയിലെ പ്രമുഖ മലയാളിസംഘടനയായ 'ഓം’' (ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളീസ്) ന്റെ ആഭിമുഖ്യത്തിൽ ലോസ്ആഞ്ചെലെസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റ് ആയ 'എജുക്കേറ്റ്എകിഡ്' സേവനത്തിന്റെ പതിനാലാം വാർഷികം ആഘോഷിച്ചു. 

നവംബർ രണ്ടിന് ലോസ്ആഞ്ചെലെസിലെ ലൈക്ഫോറെസ്റ്റിലുള്ള ഗോദാവരി റെസ്റ്റോറന്റിൽ വെച്ചായിരുന്നു ആഘോഷങ്ങൾ. ബേബി നന്ദനയുടെ പ്രാർത്ഥനയോടെ തുടങ്ങിയ പരിപാടിയിൽ ഓം പ്രസിഡണ്ട് വിനോദ് ബാഹുലേയൻ അതിഥികളെ സ്വാഗതം ചെയ്തു. പരിപാടിയുടെ മുഖ്യപ്രോയോജകനായ ഡോ.ശ്യാംകിഷൻ നിലവിളക്കുകൊളുത്തി ചടങ്ങുകൾക്ക് തുടക്കമിട്ടു. 

കഴിഞ്ഞ കുറേ വർഷങ്ങളായി എഡ്യൂക്കേറ്റ് എകിഡുമായി സഹകരിച്ചുകൊണ്ടു മിടുക്കരായ വിദ്യാർത്ഥികളെ സഹായിക്കാൻ അവസരസം ലഭിച്ചതിൽ അദേഹം സന്തോഷം രേഖപ്പെടുത്തി. പതിനാലു വർഷമായി ട്രസ്റ്റു നടത്തുന്ന പ്രവർത്തനങ്ങളുടെ സംക്ഷിപ്തരൂപം രമനായർ സദസിനു മുമ്പിൽ അവതരിപ്പിച്ചു. കേരളത്തിലെ നിരവധി മെഡിക്കൽ, എഞ്ചിനീയറിഗ്, നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ട്രസ്റ്റിന്റെ സഹായമെത്തിക്കാൻ കഴിഞ്ഞതായും ഈവർഷം കൂടുതൽ പേരിലേക്കു സഹായമെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു. ട്രസ്റ്റിന്റെ സഹായത്തോടെ പഠനം നടത്തുന്ന ഏതാനും പേരുടെ അനുഭവങ്ങൾ പരിപാടിയിൽ വീഡിയോ വഴി പങ്കുവെച്ചു.   

എസ്‌പി ലൈഫ് കെയറിന്റെ ചെയർമാനും, സീസൺ ടു വെഞ്ചർ മാനേജിങ് പാർട്ണർ ആൻഡ് സിഇഒയുമായ സാജൻപിള്ള, സ്വാസ്ത് പ്രസിഡന്റും സഹസ്ഥാപകയുമായ ലത ഹരിഹരൻ കെപി ഹരി (സ്പെറിഡിയൻ ടെക്നോളജി), സഞ്ജയ് (സിംപ്ലയിൻ ടെക്നോളജി), റിയൽ എസ്റ്റേറ്റർ മാത്യു തോമസ്, തുടങ്ങിയവർ ആശംസകൾ നേർന്നു. ഐടി കമ്പനിയായ റെക്കറിംഗ്ഡെ സിമൽസും പരിപാടിയുടെ സ്പോൺസർമാരാണ്.

ഒരു വ്യാഴവട്ട കാലമായി കേരളത്തിലെ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മിടുക്കാരായ പ്രൊഫൊഷനൽ കോളേജ് വിദ്യാർഥികൾക്ക് സഹായമെത്തിക്കാൻ  ‘എജുകെറ്റ്എകിഡ്’ നടത്തിയ പ്രവർത്തനങ്ങളെ അവർ പ്രകീർത്തിച്ചു. സിനിമാറ്റി ക്ഡാൻസ്, ഭരതനാട്യം, ഗാനമേള തുടങ്ങിയ കലാപരിപാടികൾ പരിപാടിയുടെ ആകർഷണമായിരുന്നു. സൂസൻ ഡാനിയൽ മെമ്മോറിയൽ കാൻസർ റിലീ ഫ്ഫണ്ട്ട്ര സ്റ്റ്സെക്രട്ടറി ജയ്ജോൺസൺ, സാമ്പത്തിക വിദഗ്ദൻ പോൾ കാൾറ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള നിരവധി പ്രമുഖർ പരിപാടികൾക്കെത്തിയിരുന്നു.

സ്പോൺസർമാരായ ഡോ.ശ്യാംകിഷൻ, സാജൻപിള്ള, ലതഹരിഹരൻ, കെ.പി. ഹരി, ശ്രീലത (യുഎസ്ടി ഗ്ലോബൽ), സഞ്ജയ്ഇളയാട്ട്, മാത്യുതോമസ്, ബൽബീർസിങ് എന്നിവരെ ആദരിച്ച ചടങ്ങിൽ സെക്രട്ടറി സുനിൽ രവീന്ദ്രൻ കൃതജ്ഞത പ്രകാശിപ്പിച്ചു. ഐടി കമ്പനിയായ റെക്കറിം ഗ്ഡെസിമൽസും പരിപാടിയുടെ സ്പോൺസർമാരായിരുന്നു. ഓംന്റെ ചാരിറ്റിപ്രവർത്തനങ്ങളെ സഹായിച്ചു കൊണ്ടിരിക്കുന്ന എല്ലാവർക്കും പബ്ലിക്റിലേഷൻ ഡയറക്ടർ രവിവെള്ളത്തിരി നന്ദി അറിയിച്ചു. വാർഷിക ഘോഷങ്ങളോടനുബന്ധിച്ചു അൻപത്തിയയ്യാരിത്തോളം ഡോളർ സമാഹരിക്കാൻ കഴിഞ്ഞതായി അറിയിച്ച അദ്ദേഹം, ഇനിയും ഈ വർഷത്തെ സ്കോളർഷിപ്പുകൾ സ്പോൺസർ ചെയ്യാൻ താല്പര്യമുള്ളവർക്ക് ഡിസംബർ മുപ്പത്തിയൊന്നിനു മുമ്പായി അവ എത്തിക്കാമെന്നും സഭാവനകൾക്കു നിയമാനുസൃതമായ നികുതിയിളവ് ലഭ്യമാണെന്നും അറിയിച്ചു. ധന്യ പ്രണാബ് പരിപാടികൾ നിയന്ത്രിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.