മുഖ്യമന്ത്രി പിണറായി പ്രസംഗിച്ചുകൊണ്ടിരിക്കെ രജിസ്ട്രേഷന്‍ കൗണ്ടര്‍ തകര്‍ന്നുവീണു; ഒരാള്‍ക്ക് ഗുരുതര പരുക്ക്;

Thursday 14 November 2019 12:11 pm IST

ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുന്നതിനിടെ രജിസ്‌ട്രേഷന്‍ കൗണ്ടര്‍ തകര്‍ന്ന് വീണു. കട്ടപ്പനയില്‍ നടക്കുന്ന അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം.  അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

വാരാഘോഷത്തിന് എത്തിയ അംഗങ്ങള്‍ മുഖ്യമന്ത്രി എത്തുന്നതിന് മുന്‍പ് തന്നെ രജിസ്ട്രേഷന്‍ നടപടികള്‍ ഏറെ കുറേ പൂര്‍ത്തിയാക്കിയിരുന്നു. മുഖ്യമന്ത്രി പ്രസംഗിക്കുന്നതിന് എത്തിയപ്പോള്‍ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ അംഗങ്ങള്‍ ഹാളിലേക്ക് കയറിയിരുന്നു. ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി സംസാരിച്ചുകൊണ്ടിരിക്കെ കൗണ്ടര്‍ പൂര്‍ണമായും തകര്‍ന്നുവീഴുകയായിരുന്നു.

ആളുകള്‍ ഹാളില്‍ കയറിയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. ഇന്ന് രാവിലെയാണ് സഹകരണ വാരാഘോഷത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്തു നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടുക്കിക്ക് തിരിച്ചത്. സമ്മേളനത്തിന് ശേഷവും ശബരിമലവിധിയെക്കുറിച്ച് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയാറായിട്ടില്ല. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.