സിപിഐ എംഎല്‍എയെ പോലീസ് നടുറോഡില്‍ തല്ലിച്ചതച്ചു; നിലാവത്ത് അഴിച്ചുവിട്ട കോഴിയാണ് പോലീസെന്നും നിയന്ത്രിക്കാന്‍ ആരുമില്ലെന്നും എല്‍ദോ എബ്രഹാം; കൊച്ചിയിലെ സിപിഐ മാര്‍ച്ചില്‍ സംഘര്‍ഷം

Tuesday 23 July 2019 12:23 pm IST

കൊച്ചി: വൈപ്പിന്‍ കോളേജിലെ എസ്എഫ്‌ഐ-എഐഎസ്എഫ് സംഘര്‍ഷത്തെ തുടര്‍ന്നുള്ള സംഭവവികാസങ്ങളില്‍ പ്രതിഷേധിച്ച് സിപിഐ നടത്തിയ ഐജി ഓഫിസ് മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് തള്ളിയിടാനുള്ള പ്രവര്‍ത്തകരുടെ ശ്രമത്തെ തുടര്‍ന്നു പൊലീസ് ആദ്യം ജലപീരങ്കിയും പിന്നീട് ലാത്തിയും വീശി. മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാമിനെ പൊലീസ് തല്ലിച്ചതച്ചു. പുറത്ത് ക്രൂരമായ ലാത്തിയടി ഏറ്റ എംഎല്‍എയെ ആശുപത്രിയിലേക്ക് മാറ്റി.പൊലീസസിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് എല്‍ദോ പറഞ്ഞു. കേരളത്തിലെ പൊലീസിനെ നിയന്ത്രിക്കാന്‍ ആരുമില്ല, നിലാവത്ത് അഴിച്ചു വിട്ട കോഴിയാണ് ഇപ്പോള്‍ കേരള പോലീസെന്നും എല്‍ദോ പ്രതികരിച്ചു. എംഎല്‍എയെ തല്ലിയ പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഐ പ്രവര്‍ത്തകര്‍ ഐജി ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തുകയാണ്. 

വൈപ്പിന്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കേളകോളേജിലെ എസ്.എഫ്.ഐ- എ.ഐ.എസ്.എഫ് സംഘര്‍മാണ് സിപിഐ മാര്‍ച്ചിനു വഴിവച്ചത്. എ.ഐ.എസ്.എഫ് പ്രവര്‍ത്തകരെ കാണാനെത്തിയ സിപിഐ ജില്ലാ സെക്രട്ടറി പി. രാജുവിന്റെ വാഹനം എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഇരു പാര്‍ട്ടികളും തമ്മിലുള്ള ബന്ധത്തെ വരെ ബാധിക്കുന്ന തരത്തില്‍ വളര്‍ന്നിരുന്നു. 

 

പ്രശ്നമുണ്ടാക്കിയ എസ്.എഫ്.ഐ - ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ ആദ്യഘട്ടത്തില്‍ നടപടിയെടുക്കാന്‍ പൊലീസ് തയാറായില്ലെന്നാണ് സി.പി.ഐ ആരോപണം. നിഷ്‌ക്രിയത്വം പാലിച്ച ഞാറക്കല്‍ സി.ഐ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു. എന്നിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഐജി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്.  ജില്ലാ സെക്രട്ടറിയെ തടഞ്ഞ സാഹചര്യത്തില്‍ പാലാരിവട്ടം പാലം അഴിമതിക്കെതിരെ എല്‍.ഡി.എഫ് നടത്തുന്ന സമരത്തില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന കടുത്ത നിലപാടിലായിരുന്നു സി.പി.ഐ നേതൃത്വം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.