'റേപ്പ് ഇന്‍ ഇന്ത്യ'; രാഹുലിനെതിരായ സ്മൃതി ഇറാനിയുടെ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വിശദീകരണം തേടി

Monday 16 December 2019 11:18 am IST
ജാര്‍ഖണ്ഡിലെ ഗോഡ്ഡയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ രാഹുല്‍ നടത്തിയ 'റേപ്പ് ഇന്‍ ഇന്ത്യ' പരാമര്‍ശത്തിനെതിരെയാണ് സ്മൃതി ഇറാനി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിയുടെ 'റേപ്പ് ഇന്‍ ഇന്ത്യ' പരാമര്‍ശത്തിനെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി നല്‍കിയ പരാതിയില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജാര്‍ഖണ്ഡ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറോട് വിശദീകരണം തേടി.

ജാര്‍ഖണ്ഡിലെ ഗോഡ്ഡയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ രാഹുല്‍ നടത്തിയ 'റേപ്പ് ഇന്‍ ഇന്ത്യ' പരാമര്‍ശത്തിനെതിരെയാണ് സ്മൃതി ഇറാനി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. ഇതിനു പിന്നാലെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജാര്‍ഖണ്ഡ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറോട് വിശദീകരണം തേടിയത്.

സ്ത്രീകള്‍ക്കെതിരെയുളള അതിക്രമങ്ങളെ രാഷ്ട്രീയ ആയുധമാക്കിയെന്നാണ് സ്മൃതി പരാതിയില്‍ വിമര്‍ശിക്കുന്നത്. രാഹുലിനെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയിലെ സ്ത്രീകളെ മാനഭംഗത്തിന് ഇരയാക്കണമെന്ന് ചരിത്രത്തില്‍ ആദ്യമായാണ് ഒരു നേതാവ് ആഹ്വാനം ചെയ്യുന്നത്. ഇതാണോ ഇന്ത്യയിലെ ജനങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി നല്‍കുന്ന സന്ദേശമെന്ന് സ്മൃതി ഇറാനി ചോദിച്ചു. അദ്ദേഹത്തെ ശിക്ഷിക്കണമെന്നും സ്മൃതി ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.