ഇംഎംഎസിന്റെ അന്നത്തെ പ്രസ്താവന സിപിഎമ്മിന് ഇന്ന് തിരിച്ചടി; അയോധ്യ വിധിയില്‍ അമര്‍ഷം പൂണ്ട് ഫെസ്ബുക്ക് പോസ്റ്റിട്ട സ്വരാജിനും റിയാസിനും നാണക്കേടായി കമ്മന്റുകള്‍

Sunday 10 November 2019 8:13 pm IST
ബാബ്റി മസ്ജിദ് അത് നില്‍ക്കുന്നിടത്ത് നിന്ന് പൊളിച്ചു മാറ്റണമെന്നും, ഇത്തരത്തില്‍ സര്‍ക്കാര്‍ പ്രശ്നത്തിന് പരിഹാരം കാണുകയാണ് വേണ്ടതെന്നും ഇഎംഎസ് പറയുന്നു. തിരൂരില്‍ നടന്ന പൊതുയോഗത്തിലായിരുന്നു കമ്മ്യൂണിസ്റ്റ് ആചാര്യന്റെ പ്രസംഗം.

യോധ്യയില്‍ രാമക്ഷേത്രമെന്ന സുപ്രിംകോടതിയുടെ ചരിത്രവിധിയെ വിമര്‍ശിച്ച സിപിഎം സൈബര്‍ പോരാളികളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് സിപിഎം ആചാര്യന്‍ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ പ്രസ്താവനയുടെ വാര്‍ത്താ കട്ടിംഗ് കമന്റാക്കി മറുപടികള്‍. ബാബ്റി മസ്ജിദ് പൊളിച്ചുമാറ്റി പ്രശ്നം തീര്‍ക്കണം എന്നായിരുന്നു ഇഎംഎസിന്റെ പ്രസ്താവന. 1987 ജനുവരി 14ന് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്ത മാതൃഭൂമി പത്രത്തിന്റെ പേജാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

ബാബ്റി മസ്ജിദ് അത് നില്‍ക്കുന്നിടത്ത് നിന്ന് പൊളിച്ചു മാറ്റണമെന്നും, ഇത്തരത്തില്‍ സര്‍ക്കാര്‍ പ്രശ്നത്തിന് പരിഹാരം കാണുകയാണ് വേണ്ടതെന്നും ഇഎംഎസ് പറയുന്നു. തിരൂരില്‍ നടന്ന പൊതുയോഗത്തിലായിരുന്നു കമ്മ്യൂണിസ്റ്റ് ആചാര്യന്റെ പ്രസംഗം. കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ നിലപാടുകളെയും പ്രസംഗത്തില്‍ ഇഎംഎസ് വിമര്‍ശിക്കുന്നുണ്ട്. 

വര്‍ത്തമാന ഇന്ത്യയില്‍ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരെ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നോ? എന്നായിരുന്നു സുപ്രിംകോടതി വിധിയെ വിമര്‍ശിച്ചുള്ള എം. സ്വരാജിന്റെ ചോദ്യം. പിന്നെ എന്ത് വിധിയാണ് സഖാവ് പ്രതീക്ഷിച്ചിരുന്നത് എന്നാണ് ഇതിന് മറുപടിയായി ഉയരുന്ന വിമര്‍ശനം.

ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതൃത്വത്തിന്റെ പ്രസ്താവനയ്ക്കൊപ്പം ബാബ്റി മസ്ദിദ് തകര്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത മുഹമ്മദ് റിയാസിന്റെ നടപടിയും വിവാദമായി. പ്രകോപനകരമായ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്ന നിര്‍ദ്ദേശത്തിന്റെ ലംഘനമാണ് ഇതെന്നാണ് ആരോപണം. മുമ്പ് വളരെയധികം പ്രചരിച്ചിരുന്ന ഈ ഫോട്ടോ മാധ്യമങ്ങള്‍ ഉള്‍പ്പടെ ആരും ഇന്നലെ പ്രചരിപ്പിച്ചിരുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു റിയാസിന്റെ ദാര്‍ഷ്ട്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.