എസ്‌സി-എസ്ടി നിയമം: കേന്ദ്രം ഓര്‍ഡിനന്‍സ് കൊണ്ടുവന്നേക്കും

Monday 16 April 2018 8:49 am IST
"undefined"

ന്യൂദല്‍ഹി: എസ്‌സി-എസ്ടി നിയമത്തില്‍ സുപീംകോടതിയുടെ ഭേദഗതിക്കെതിരേ വന്ന എതിര്‍പ്പുകളെ തുടര്‍ന്ന് പഴയസ്ഥിതി പുനസ്ഥാപിക്കാന്‍ മോദിസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നേക്കും. ഇതിനുള്ള സാധ്യതകള്‍ പരിശോധനയിലാണ്. പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കെതിരേയുള്ള പീഡന സംഭവങ്ങളില്‍ കേസെടുക്കുമ്പോള്‍ കൈക്കൊള്ളേണ്ട മാനദണ്ഡങ്ങളില്‍ സുപ്രീം കോടതി ഭേദഗതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധമുണ്ടായി. കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍, പഴയ വ്യവസ്ഥകള്‍ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതി ഹര്‍ജികേള്‍ക്കല്‍ മാറ്റിവെച്ചിരിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. ഓര്‍ഡിനന്‍സ് അല്ലെങ്കില്‍ 1989 ലെ എസ്‌സി-എസ്ടി നിയമത്തില്‍ ഭേദഗതി ബില്‍ ജൂലൈയില്‍ നടക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാനും ആലോചനയുണ്ട്.

ഓര്‍ഡിനന്‍സ് ആണെങ്കില്‍ പിന്നീട് പാര്‍ലമെന്റില്‍ ബില്‍ കൊണ്ടുവന്ന് നിയമമാക്കണം. ഫലം ഒന്നാണെങ്കിലും നടപടിക്രമം നീളും. ഓര്‍ഡിനന്‍സാണെങ്കില്‍ ഇറക്കിയാല്‍ അപ്പോള്‍ത്തന്നെ ബാകമാകും. ഈ ആഴ്ച സര്‍ക്കാരിന്റെ തീരുമാനം വരും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.