യൂറോ 2020: ഫ്രാന്‍സ് ശക്തമായ ഗ്രൂപ്പില്‍

Monday 2 December 2019 5:31 am IST
"ബുക്കാറെസ്റ്റില്‍ യൂറോ 2020 ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ അവസാന നറുക്കെടുപ്പിനുശേഷം ഗ്രൂപ്പ് എഫിലെ ടീമുകളുടെ പരിശീലകരായ ഫെര്‍ണാന്‍ഡോ സാന്റോസ് (പോര്‍ച്ചുഗല്‍), ജോവാച്ചിം (ജര്‍മനി), ദീദര്‍ ഡെഷ്‌ക്യാമ്പ് (ഫ്രാന്‍സ്) എന്നിവര്‍ ട്രോഫിക്ക്് പിന്നില്‍ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍"

ബുക്കാറെസ്റ്റ്: ലോകഫുട്‌ബോള്‍ കിരീടത്തിനൊപ്പം യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ്് കിരീടവും സ്വന്തമാക്കാന്‍ ഫ്രാന്‍സിന് നന്നേ ബുദ്ധിമുട്ടേണ്ടിവരും. അടുത്ത വര്‍ഷത്തെ യൂറോ ചാമ്പ്യന്‍ഷിപ്പ് നോക്കൗട്ടില്‍ നിലവിലെ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍, ജര്‍മനി, എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് എഫിലാണ് ഫ്രാന്‍സ് മത്സരിക്കുക.

ജര്‍മനിയുടെ ഹോം മാച്ചുകള്‍ മ്യൂണിച്ചിലാണ് നടക്കുക. ജൂണ്‍ 16 ന് ആദ്യ ഹോം മാച്ചില്‍ ജര്‍മനി ഫ്രാന്‍സിനെ നേരിടും. ജൂണ്‍ 20 ന് രണ്ടാം മത്സരത്തില്‍ അവര്‍ പോര്‍ച്ചുഗലിനെ എതിരിടും. 

യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 24 ടീമുകള്‍ മാറ്റുരയ്ക്കും.  ടീമുകള്‍ ആറു ഗ്രൂപ്പുകളിലായാണ്്  മത്സരിക്കുക. യൂറോപ്പിലെ പന്ത്രണ്ട് നഗരങ്ങളിലായി മത്സരങ്ങള്‍ അരങ്ങേറും. ജൂലൈ 12 നാണ് ഫൈനല്‍. 

ഗ്രൂപ്പ്: എ ഗ്രൂപ്പ്: തുര്‍ക്കി, ഇറ്റലി, വെയ്ല്‍സ്്, സ്വിറ്റ്‌സര്‍ലന്‍ഡ്, ഗ്രൂപ്പ് ബി : ഡെന്മാര്‍ക്ക്, ഫിന്‍ലന്‍ഡ്, ബെല്‍ജിയം, റഷ്യ. ഗ്രൂപ്പ് സി: ഹോളണ്ട്, ഉക്രെയിന്‍, ഓസ്ട്രിയ, പ്ലേഓഫ് ജേതാക്കള്‍. ഗ്രൂപ്പ് ഡി: ഇംഗ്ലണ്ട്, ക്രൊയേഷ്യ, പ്ലേഓഫ് ജേതാക്കള്‍, ചെക്ക്് റിപ്പബ്ലിക്. ഗ്രൂപ്പ് ഇ: സ്‌പെയിന്‍, സ്വീഡന്‍, പോളണ്ട്, പ്ലേഓഫ് ജേതാക്കള്‍. ഗ്രൂപ്പ്് എഫ്: പ്ലേ ഓഫ് ജേതാക്കള്‍, പോര്‍ച്ചുഗല്‍, ഫ്രാന്‍സ്, ജര്‍മനി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.