ദക്ഷിണേന്ത്യയിലെ ഹിന്ദുസംസ്‌കൃതിയെ തുടച്ചുനീക്കാന്‍ ക്രൈസ്തവസഭയുടെ ദ്വിമുഖതന്ത്രം; മതംമാറ്റലോബി ആദ്യം നോട്ടമിട്ടിരിക്കുന്നത് തമിഴരെ; വെളിപ്പെടുത്തലുമായി ഗവേഷക

Thursday 11 July 2019 6:55 pm IST

ന്യൂദല്‍ഹി: ഹിന്ദു ധര്‍മ്മത്തില്‍ നിന്നും വ്യതിചലിച്ച് ക്രിസ്ത്യന്‍ ആയ ശേഷം ക്രൈസ്തവസഭയെക്കുറിച്ച് ആഴത്തില്‍ പഠിച്ച്‌ തനിക്ക് പറ്റിയ മണ്ടത്തരം ലോകത്തോട് വിളിച്ച് പറഞ്ഞ് സാമൂഹ്യശാസ്ത്ര ഗവേഷകയായ എസ്തര്‍ ധന്‍രാജ്. മതംമാറി കാല്‍ നൂറ്റാണ്ട് കഴിഞ്ഞപ്പോഴാണ്  ക്രിസ്ത്യന്‍ സഭയിലെ പൊള്ളത്തരവും ഇതിനു പിന്നില്‍ നടക്കുന്ന ഗൂഢതന്ത്രങ്ങളും മനസിലായതെന്നും ഇവര്‍ പറയുന്നു.

ഭാരതത്തില്‍ ക്രിസ്തീയത പടര്‍ത്താന്‍ വൈദേശിക ശക്തികള്‍ കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നുണ്ട്. ഇതിന് ഇരയാകുന്നവരില്‍ ഭൂരിപക്ഷവും ദക്ഷിണേന്ത്യയില്‍ നിന്നുള്ളവരാണ്. തമിഴ്‌നാട് കേരളം, കര്‍ണ്ണാടക, ആന്ധ്രാ എന്നിവിടങ്ങളില്‍ നടക്കുന്ന മതപരിവര്‍ത്തനത്തിന് പിന്നില്‍ വൈദേശിക ബുദ്ധികേന്ദ്രങ്ങള്‍ തന്നെയാണെന്നാണ് ഇവര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 

ഈ മാസം ആറിനും ഏഴിനുമായി ചിക്കാഗോ സിറ്റിയില്‍ നടന്ന ലോക തമിഴ് കോണ്‍ഫറന്‍സ് ഇതിനുള്ള നാന്ദികുറിക്കുകയാണ് ചെയ്തതെന്ന് ഇവര്‍ വെളിപ്പെടുത്തുന്നു. 

''ക്രിസ്തുമതാധിനിവേശത്തെക്കുറിച്ചുള്ള ആറു വര്‍ഷത്തെ പഠനത്തോടെ കാല്‍നൂറ്റാണ്ട് നീണ്ടുനിന്ന ക്രൈസ്തവ വിശ്വാസത്തിന് തിരശീല വീണ ഒരാളാണ് ഞാന്‍. 2019 ജൂലൈ 6-7  തീയതികളില്‍ ചിക്കാഗോ സിറ്റിയില്‍ നടന്ന ലോക തമിഴ് കോണ്‍ഫറന്‍സിനെ കുറിച്ച് ഒരു സുഹൃത്തില്‍ നിന്ന് ഞാന്‍ അറിയാനിടയായി. ഐ.എ.ടി.ആര്‍  (ഇന്റര്‍നാഷണല്‍ അസ്സോസിയേഷന്‍ ഓഫ് തമിഴ് റിസര്‍ച്ച്), എഫ്.ഇ. ടി.എന്‍.എ  (ഫെഡെറേഷന്‍ ഓഫ് തമിഴ് സംഘംസ് ഓഫ് നോര്‍ത്ത് അമേരിക്ക എന്നീ സംഘടനകള്‍  സംയുക്തമായിട്ടാണ് ഈ പരിപാടി നടത്തിയത്.  തമിഴ് ഭാഷയെ കൈയ്യടക്കാനുള്ള ക്രിസ്ത്യന്‍ സഭയുടെ ഗൂഡാലോചനയുടെ ഭാഗമാണ് യഥാര്‍ത്ഥത്തില്‍ ഈ സമ്മേളനം. 

ഭാഷയുടെ കൈയ്യടക്കലിലൂടെയാണ് ക്രിസ്തുമതം ഒരു സംസ്‌ക്കാരത്തെ ആദ്യം വരിഞ്ഞു മുറുക്കാന്‍ തുടങ്ങുന്നത്. ഒരു പാശ്ചാത്യ സെമിനാരിയിലെ വിദ്യാര്‍ഥി എന്ന നിലക്ക്  മിഷനറിമാരായ ഫ്രാന്‍സിസ് സേവിയര്‍, അഡോനിറം ജെഡ്‌സ്‌ന്, വില്ല്യംകാരി തുടങ്ങിയവരുടെ വാക്കുകള്‍ വായിച്ചതിനു ശേഷം ഇത്തരം പ്രയോഗത്തെ കുറിച്ച് ഞാന്‍ ചില പേപ്പറുകള്‍ പോലും എഴുതിയിട്ടുണ്ട്. ഭാഷയുടെ കൈയ്യടക്കല്‍, പ്രത്യേകിച്ചും ഇന്‍ഡ്യന്‍ ഭാഷകളുടെ കൈയ്യടക്കല്‍ ഒരു പുതിയ പ്രതിഭാസമല്ല. ദക്ഷിണേന്ത്യയില്‍ മതംമാറ്റലോബി ആദ്യം നോട്ടമിട്ടിരിക്കുന്നത് തമിഴരെയാണ്. 

ഇന്ന് ഒരു ഭാഷയുടെ കാര്യത്തില്‍ അവരുടെ ഈ പദ്ധതി വിജയിക്കാന്‍ നാം അനുവദിക്കുമെങ്കില്‍ താമസിയാതെ അത് മറ്റുള്ള ഭാഷകളുടെ നേരെയും നടക്കും. അത് സംഭവിച്ചാല്‍, ആ തിന്മയുടെ പതാകാവാഹകരായി ഭാരത ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുക തമിഴ് ഹിന്ദുക്കള്‍ തന്നെ ആയിരിക്കും.   എനിക്ക് ഇപ്പോഴും മനസ്സിലാകാത്ത കാര്യം ഇതുപോലുള്ള അനീതികള്‍ക്കെതിരെ എന്തുകൊണ്ടാണ് കുറച്ചു ഹിന്ദുക്കളുടെ ഹൃദയങ്ങള്‍ മാത്രം വ്രണിതമാകുന്നത്. ബാക്കിയുള്ളവരെല്ലാം ഏതോ ഉട്ടോപ്യന്‍ ലോകത്താണ് ജീവിക്കുന്നത്.  'ബ്രേക്കിംഗ് ഇന്‍ഡ്യ' ശക്തികള്‍ എന്ന് ഗവേഷകനായ രാജീവ് മല്‍ഹോത്ര വിശേഷിപ്പിച്ചിട്ടുള്ള ഈ വിഭാഗത്തിനെതിരെ തമിഴ് ഹിന്ദുക്കള്‍ ഒന്നിച്ചുവന്ന് ശക്തമായ ഒരു നിലപാടെടുക്കണം എന്ന്  ഞാന്‍ ആഹ്വാനം ചെയ്യുകയാണ്. അല്ലെങ്കില്‍ നമ്മുടെ ഭാവിതലമുറകള്‍ യഹോവാ സഹസ്രനാമവും, യേശു ഉപനിഷത്തും പാരായണം ചെയ്തു നടക്കുന്നത് കാണേണ്ടി വരുമെന്ന് എസ്തര്‍ ധന്‍രാജ് പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.