കണ്ണൂര്‍ യൂണിവേഴസിറ്റിയിലെ പരീക്ഷാ കണ്‍ട്രോളര്‍ കാലാവധി കഴിഞ്ഞിട്ടും തുടരുന്നു; പരീക്ഷാജോലികളില്‍ ഇടപെട്ട് സര്‍ട്ടിഫിക്കറ്റുകളിലും ബില്ലുകളിലും ഒപ്പിടുന്നു; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

Sunday 21 July 2019 2:12 pm IST

കണ്ണൂര്‍: സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിന് വിരുദ്ധമായി കണ്ണൂര്‍ സര്‍വകലാശാലയില്‍ പരീക്ഷാ കണ്‍ട്രോളര്‍ തുടരുന്നുവെന്ന് പരാതി. ഇതുസംബന്ധിച്ച് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍  റിപ്പോര്‍ട്ട് തേടി. താത്കാലിക ചുമതലയാണെന്ന് സര്‍വകലാശാല പറയുന്നുണ്ടെങ്കിലും പൂര്‍ണ ചുമതലയിലാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നതെന്നാണ് പരാതിയിലുള്ളത്. രഹസ്യസ്വഭാവം സൂക്ഷിക്കേണ്ട പരീക്ഷാജോലികളില്‍ ഇടപെടുന്നതും സര്‍ട്ടിഫിക്കറ്റുകളിലും ബില്ലുകളിലും ഒപ്പിടുന്നതും 'ഇന്‍ ചാര്‍ജ്' എന്നതിനുപകരം പരീക്ഷാ കണ്‍ട്രോളര്‍ എന്നപേരിലാണ്. 

സര്‍വകലാശാലയുടെ പുതിയ ഓര്‍ഡിനന്‍സ് പ്രകാരം രജിസ്ട്രാര്‍, പരീക്ഷാ കണ്‍ട്രോളര്‍, ഫിനാന്‍സ് ഓഫീസര്‍ എന്നിവരുടെ കാലാവധി നാലുവര്‍ഷമോ 56 വയസ്സോ ആണ്. ഇതില്‍ ഏതാണ് ആദ്യം പൂര്‍ത്തിയാകുന്നത് എന്നതനുസരിച്ച് തസ്തികയില്‍നിന്ന് മാറണം. ഓര്‍ഡിനന്‍സ് പ്രകാരമുള്ള പ്രായപരിധി കഴിഞ്ഞെങ്കിലും പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ബാബു ആന്റോയെ സ്ഥാനത്തുനിന്ന് മാറ്റാന്‍ ആറുമാസമായിട്ടും സര്‍വകലാശാല തയ്യാറായില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.