ഫഹദും നസ്‌റിയയും ഒന്നിക്കുന്ന ട്രാന്‍സ്

Sunday 9 February 2020 6:19 am IST

'ബാംഗ്ലൂര്‍ ഡേയ്‌സ്' എന്ന ഹിറ്റ് ചിത്രത്തിനുശേഷം ഫഹദ് ഫാസിലും നസ്രിയയും വീണ്ടും ഒന്നിച്ച്   അഭിനയിക്കുന്ന 'ട്രാന്‍സ്' ഫെബ്രുവരി പതിനാലിന് എ ആന്റ്എ റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ്  ഫാസില്‍, ഒരു മോട്ടിവേഷണല്‍ ട്രെയിനറുടെ വേഷമാണ് ചെയ്യുന്നത്.

തമിഴിലെ പ്രശസ്ത സംവിധായകന്‍ ഗൗതം മേനോന്‍, സൗബിന്‍ ഷാഹിര്‍, വിനായകന്‍, ചെമ്പന്‍ വിനോദ്, ദിലീഷ് പോത്തന്‍, ശ്രീനാഥ് ഭാസി, അര്‍ജുന്‍ അശോകന്‍, ജിനു ജോസഫ്, അശ്വതി മേനോന്‍,ശ്രിന്ദ, ധര്‍മജന്‍ ബോള്‍ഗാട്ടി, അമല്‍ഡ ലിസ് തുടങ്ങി ഒരു വന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.അമല്‍ നീരദ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

വിന്‍സെന്റ് വടക്കന്‍ തിരക്കഥ സംഭാഷണമെഴുതുന്നു. സൗണ്ട് ഡിസൈനര്‍- റസൂല്‍ പൂക്കുട്ടി, എഡിറ്റര്‍- പ്രവീണ്‍ പ്രഭാകര്‍. പ്രമുഖ സംഗീത സംവിധായകനായ റെക്സ് വിജയന്റെ സഹോദരന്‍ ജാക്‌സണ്‍ വിജയന്‍, സംഗീത സംവിധായകനാകുന്ന 'ട്രാന്‍സി'ല്‍ അഞ്ച് ഗാനങ്ങളുണ്ട്. വിനായക് ശശികുമാര്‍ ഗാനരചന നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം സുഷിന്‍ ശ്യാമും ജാക്‌സണ്‍ വിജയനും ഒരുക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.