പ്രതിഷേധം നിയന്ത്രണം വിടുന്നു; ബസ്തടയല്‍, അപ്രഖ്യാപിത ഹര്‍ത്താലില്‍ ആശങ്ക

Monday 16 April 2018 8:06 am IST
"undefined"

കൊച്ചി: ജമ്മു കഠ്‌വ സംഭവത്തിന്റെ പേരിലുള്ള പ്രതിഷേധം നിയന്ത്രണം വിടുന്നു. സംസ്ഥാനത്ത് വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് പോലീസിലെ ഉന്നതര്‍തന്നെ ആശങ്കപ്പെടുന്നു. വിവരം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഇന്ന് സംസ്ഥാനത്ത് ഹര്‍ത്താലെന്ന സാമൂഹ്യ മാധ്യമങ്ങളിലെ പ്രചാരണത്തെ തുടര്‍ന്ന് പലയിടങ്ങളിലും ആശയക്കുഴപ്പമാണ്. 

വിഷു പ്രമാണിച്ച് പത്രമോഫസുകള്‍ക്ക് ഇന്നലെ അവധിയായിരുന്നതിനാല്‍ ഇന്ന് പത്രമില്ല. വാട്‌സാപ്, ഫേസ്ബുക് പോലുള്ള സാമൂഹ്യ മാധ്യമങ്ങളിലാണ് ഹര്‍ത്താല്‍ വാര്‍ത്ത ചിലര്‍ പ്രചരിപ്പിച്ചത്. ടെലിവിഷന്‍ ചാനലുകള്‍ ഇക്കാര്യത്തില്‍ വ്യക്തമായ വാര്‍ത്ത നല്‍കിയതുമില്ല. 

മലപ്പുറം ജില്ലയില്‍ ഹര്‍ത്താല്‍ പോലെയാണ്. വാഹനങ്ങള്‍ ഓടുന്നില്ല. കൊണ്ടോട്ടി, തിരൂര്‍ പ്രദേശങ്ങളില്‍ വാഹനം തടഞ്ഞു. ഞായറാഴ്ച ജില്ലയില്‍ പലയിടങ്ങളിലും കടകളില്‍ കയറി ഇന്ന് ഹര്‍ത്താലാണ് കടകള്‍ തുറക്കരുതെന്ന് അറിയിച്ചിരുന്നു. അതിനാല്‍ പലയിടങ്ങളിലും കടകള്‍ തുറന്നിട്ടില്ല. കൊല്ലത്തും വാഹനങ്ങള്‍ തടഞ്ഞ സംഭവമുണ്ടായി. ജില്ലകളിലും വാഹനങ്ങള്‍ ഓടുന്നത് കുറവാണ്. പാലക്കാട് ജില്ലയുടെ പലഭാഗങ്ങളിലും സ്വകാര്യ ബസുകള്‍ ഓടുന്നില്ല. പട്ടാമ്പി, തൃത്താല, ചെര്‍പ്പുശേരി എന്നിവിടങ്ങില്‍ സ്വകാര്യ ബസുകള്‍ തടഞ്ഞു. ഓടിയ ബസുകള്‍ ചിലര്‍ തടഞ്ഞു. 

സ്വകാര്യ ബസുകള്‍ ഓടിക്കേണ്ടെന്ന് ചില ഉടമകള്‍തന്നെ തീരുമാനിച്ച ജില്ലകളുമുണ്ട്. 

എസ്ഡിപിഐയുടെ പ്രവര്‍ത്തകരാണ് ഹര്‍ത്താല്‍ നടപ്പാക്കുന്നതെന്നാണ് പലയിടങ്ങളിലുംനിന്നുള്ള റിപ്പോര്‍ട്ടുകള്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.