ഫര്‍ഹാര്‍ട്ട് ഇന്ത്യന്‍ ടീമിനോട് വിടപറഞ്ഞു

Friday 12 July 2019 2:12 am IST

മാഞ്ചസ്റ്റര്‍: ലോകകപ്പ് സെമിഫൈനലില്‍ ഇന്ത്യ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടതിന് പിന്നാലെ ടീം ഫിസിയോ പാട്രിക് ഫര്‍ഹാര്‍ട്ട് ടീമിനോട് വിടപറഞ്ഞു. 2015-ല്‍ ടീമിനൊപ്പം ചേര്‍ന്ന ഓസ്ട്രേലിയക്കാരന്റെ കരാര്‍ കാലാവധി ലോകകപ്പ് അവസാനം വരെയായിരുന്നു. വികാരഭരിതമായ ട്വീറ്റോടെയാണ് അദ്ദേഹം പടിയിറങ്ങുന്ന കാര്യം വ്യക്തമാക്കിയത്.

'ടീമിനൊപ്പമുള്ള എന്റെ അവസാന ദിനം ആഗ്രഹിച്ചതുപോലെ വന്നില്ല. കഴിഞ്ഞ നാലു വര്‍ഷം ടീമിനൊപ്പം ജോലി ചെയ്യാന്‍ അവസരം നല്‍കിയതില്‍ ഞാന്‍ ബിസിസിഐയോട് നന്ദിപറയുന്നു. ടീം ഇന്ത്യയിലെ എല്ലാ കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും ആശംസകള്‍', ഫര്‍ഹാര്‍ട്ട് ട്വിറ്ററില്‍ കുറിച്ചു.

ഓസ്ട്രേലിയന്‍ - ലെബനീസ് വംശജനായ ഫര്‍ഹാര്‍ട്ട് മൂന്ന് പതിറ്റാണ്ടു കാലത്തെ പരിചയസമ്പത്തോടെ 2015-ലാണ് ഇന്ത്യന്‍ ടീമിനൊപ്പം ചേരുന്നത്. ഇന്ത്യന്‍ കളിക്കാരുടെ കായികക്ഷമത മെച്ചപ്പെടുത്തുന്നതില്‍ അദ്ദേഹം നിര്‍ണായക പങ്കുവഹിച്ചിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.