സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ

Thursday 27 June 2019 11:48 am IST

കൊല്ലം : കൃഷി നാശത്തെ തുടര്‍ന്ന് സംസ്ഥാനത്തു വീണ്ടും കര്‍ഷക ആത്മഹത്യ. കൊല്ലം എഴുകോണില്‍ കര്‍ഷകനായ സുരേഷ് കുമാര്‍ (50) ആത്മഹത്യ ചെയ്തു. വാഴക്കൃഷി നശിച്ചതിലുള്ള മനോവിഷമം മൂലമാണ് സുരേഷ് ജീവനൊടുക്കിയത്. 

കൃഷി നശിച്ചതിലെ മനോവേദനയും സാമ്പത്തിക നഷ്ടവുമാണ് ഇതിന് പ്രേരിപ്പിച്ചതെന്ന് അദ്ദേഹം ആത്മഹത്യക്കുറിപ്പ് എഴുതി വെച്ചിട്ടുണ്ട്. അതേസമയം മറ്റെന്തെങ്കിലും കാരണമാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പോലീസ് അന്വേഷണം നടത്തി വരികയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.