ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോഴും ഫണ്ടിങ്; പാകിസ്ഥാനെ കരിമ്പട്ടികയില്‍ പെടുത്തി ഏഷ്യാ പസഫിക് ഗ്രൂപ്പ്

Friday 23 August 2019 3:13 pm IST

ന്യൂദല്‍ഹി: ഭീകരവാദ ധനസഹായത്തിനും കള്ളപ്പണം വെളുപ്പിക്കുന്നതിനുമെതിരെ പ്രവര്‍ത്തിക്കുന്ന ആഗോള സംഘടനയായ ഏഷ്യ-പസഫിക് ഗ്രൂപ്പ് പാക്കിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ (എഫ്.എ.ടി.എഫ്) ഏഷ്യാ പസഫിക് ഗ്രൂപ്പ് (എ.പി.ജി) ഭീകരവാദ ധനസഹായത്തിനും കള്ളപ്പണം വെളുപ്പിക്കുന്നതിനും എത്തിരെ രാജ്യങ്ങളില്‍ ഏര്‍പ്പെടുത്തീരുന്ന 40 മാനദണ്ഡങ്ങളില്‍ 32ഉം പാകിസ്ഥാന്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തി.

ഓസ്ട്രേലിയയിലെ കാന്‍ബെറയില്‍ രണ്ട് ദിവസം നീണ്ടുനിന്ന എഫ്എടിഎഫ് എപിജി യോഗത്തിലാണ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് പാകിസ്ഥാനെ എന്‍ഹാന്‍സ്ഡ് എക്‌സ്‌പെഡിറ്റഡ് ഫോളോ അപ്പ് ലിസ്റ്റില്‍ (കരിമ്പട്ടിക) ഉള്‍പ്പെടുത്തിയത്തെന്ന് ഇന്ത്യന്‍ വികസന ഉദ്യോഗസ്ഥര്‍ പറഞ്ഞു.

41 അംഗ പ്ലീനറിക്ക് മുന്നില്‍ ഏതെങ്കിലും ഒരു മാനദണ്ഡം മെച്ചപെടുത്താന്‍കഴിയുമെന്ന് തെളിക്കാന്‍ പാകിസ്ഥാന് കഴിഞ്ഞില്ല. ഒക്ടോബറില്‍ കരിമ്പട്ടികയില്‍ പെടാതിരിക്കാനുള്ള ശ്രമത്തിലാണ് പാകിസ്ഥാന്‍. നിലവിലുള്ള നിയമങ്ങളില്‍ സര്‍ക്കാര്‍ വരുത്തിയ എല്ലാ മാറ്റങ്ങളും കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ ഭീകരവാദ ഗ്രൂപ്പുകള്‍ക്കെതിരായ നടപടികളും വിശദീകരിക്കുന്ന 450 പേജുള്ള കംപ്ലയിന്‍സ് രേഖ ഇസ്ലാമാബാദ് കഴിഞ്ഞ ആഴ്ച സമര്‍പ്പിച്ചിരുന്നു.

ലഷ്‌കര്‍-ഇ-തായ്ബ / ജമാഅത്ത്-ഉദ്-ദാവ (ജുഡ്) മേധാവി ഹാഫിസ് സയീദിനെ തീവ്രവാദ ധനസഹായത്തിന് കുറ്റം ചുമത്തിയെന്നും പാകിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു. ഭീകരതയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ജമാഅത്ത്-ഉദ്-ദാവിന്റെയും മറ്റ് യുഎന്‍എസ്സി നിരോധിത സംഘടനകളുടെയും എല്ലാ സ്വത്തുക്കളും ഈ വര്‍ഷം മരവിപ്പിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.