' റെഡി ടു വെയിറ്റ് കോടതി ഭാഷയില്‍ പ്ലീസ് വെയിറ്റ് ആയെന്നേ ഉള്ളൂ; ബിന്ദു അമ്മിണിയോട് കോടതി പറഞ്ഞത് 50 വയസു കഴിഞ്ഞ് ശബരിമലയില്‍ കയറൂ എന്ന് ' ; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ തരംഗം

Friday 13 December 2019 4:28 pm IST

തിരുവനന്തപുരം: ശബരിമലയില്‍ കയറാന്‍ ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ട് ആക്റ്റിവിസ്റ്റ് ബിന്ദു അമ്മിണിയുടെ ഹര്‍ജിയില്‍ സുപ്രീം കോടതി നടത്തിയ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ട്രോള്‍ രൂപത്തിലാണ് ബിന്ദുവിനെതിരേ ട്രോളുകള്‍ പ്രചരിക്കുന്നത്. ബിന്ദുവിന്റെയും രഹ്ന ഫാത്തിമായുടേയും ഹര്‍ജി പരിഗണിച്ച് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ പറഞ്ഞത് ഇത്തരത്തിലായിരുന്നു- കാലാകാലങ്ങളായി തുടര്‍ന്നു പോരുന്ന ആചാരങ്ങള്‍ ആണിത്. വളരെ അനായാസം അതെല്ലാം ഇല്ലാതാക്കി നിങ്ങള്‍ക്ക് അനുകൂല ഉത്തരവുകളൊന്നും പുറപ്പെടുവിക്കാനാകില്ല. വിഷയം നീതിപീഠം വിശാലമായി പരിശോധിച്ചുവരികാണ്. അതിനുശേഷം നിങ്ങള്‍ക്ക് അനുകൂലമെങ്കില്‍ തീര്‍ച്ചയായും നിങ്ങളെ ഞങ്ങള്‍ സംരക്ഷിച്ചിരിക്കും. ഇപ്പോഴത്തെ സ്ഥിതി സ്‌ഫോടനാത്മകമാണ്. ഒരു അക്രമവും കോടതി ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ക്കറിയാം നിയമം നിങ്ങള്‍ക്കൊപ്പമാണ്. സ്ഥിതി വളരെ ഗൗരവേറിയതാണ്. അതിനാലാണ് കോടതി കൂടുതല്‍ പരിശോധന നടത്തുന്നത്. പറ്റുമെങ്കില്‍ ദയവായി ക്ഷമ കാണിക്കൂ.  പക്ഷേ ഇതൊരു വികാരപരമായ പ്രശ്‌നമാണ്. ക്ഷമ കാണിക്കൂ. താങ്കളുടെ കക്ഷിക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാനാകില്ല എന്ന് ഞങ്ങള്‍ പറയുന്നില്ല. പക്ഷേ, ഇതു സംബന്ധിച്ച് ഒരു ഉത്തരവും ഞങ്ങള്‍ പുറപ്പെടുവിക്കില്ല. വിഷയത്തില്‍ ക്ഷമ കാണിക്കൂ. 

ഹര്‍ജി പരിഗണിക്കുമ്പോള്‍ ചീഫ് ജസ്റ്റിസ് പ്ലീസ് വെയിറ്റ് എന്നു പലകുറി ആവര്‍ത്തിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ ബിന്ദുവിനെതിരേ ട്രോളായി പ്രചരിക്കുന്നത്. ശബരിമലയില്‍ ആചാരലംഘനത്തിന് ആക്റ്റിവിസ്റ്റുകള്‍ തയാറെടുത്തപ്പോള്‍ വിശ്വാസികളായി യുവതികള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം 50 വയസുവരെ കാത്തുനില്‍ക്കാന്‍ തയാറാണെന്ന തരത്തില്‍ റെഡി ടു വെയിറ്റ് ക്യാംപെയ്‌നു തുടക്കം കുറിച്ചിരുന്നു. ഇതിനു നല്ല ജനപിന്തുണയും ലഭിച്ചിരുന്നു. വിശ്വാസികളായ യുവതികളുടെ റെഡി ടു വെയിറ്റ് എന്നത് കോടതി പറഞ്ഞപ്പോള്‍ പ്ലീസ് വെയിറ്റ് ആയി എന്നേ ഉള്ളെന്നും കോടതി ഉദ്ദേശിച്ചത് 50 വയസു ആകുന്നതെ വരെ ബിന്ദു ക്ഷമിക്കൂ എന്നാണെന്നു കാട്ടിയുള്ള ട്രോളുകളാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.