രവിശാസ്ത്രിയുടെ മാമന്റെ മോന്‍ രാഹുലിനേയും രോഹിതിന്റെ കുഞ്ഞമ്മേടെ മോന്‍ പന്തിനേയും ഒക്കയേ കളിപ്പിക്കൂ അല്ലേ; സഞ്ജുവിനെ ഒഴിവാക്കിയതില്‍ ഇന്ത്യന്‍ ടീമിന്റെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല

Friday 8 November 2019 5:51 pm IST

മുംബൈ: ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കയായിരുന്നു. ടീമില്‍  ഉള്‍പ്പെടുത്തിയ മലയാളി താരം സഞ്ജു സാംസണ്‍ കളിക്കാന്‍ ഇറങ്ങുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ആദ്യ മത്സരത്തിലെ ടീമില്‍ മാറ്റങ്ങളൊന്നും വരുത്താതെയാണ് ഇന്ത്യ കളിക്കാനിറങ്ങിയത്. ടീമിനെ പ്രഖ്യാപിച്ചതിനെ പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ അന്തിമ ഇലവന്റെ പടമടക്കം പോസ്റ്റ് ചെയ്തു. ഇതിനു പിന്നാലെയാണു രസകരമായ സംഭവമുണ്ടായത്. ടീം പ്രഖ്യാപിച്ചുള്ള പോസ്റ്റിനെ താഴെ മലയാളികള്‍ പൊങ്കാല തുടങ്ങുകയായിരുന്നു. എവിടെ സഞ്ജു എന്നായിരുന്നു എല്ലാരുടേയും ചോദ്യം. ബിസിസിഐയേയും ടീം മാനെജ്‌മെന്റിനേയും കളിയാക്കിയും കമന്റുകള്‍ പ്രവഹിച്ചു തുടങ്ങി. രവിശാസ്ത്രിയുടെ മാമന്റെ മോന്‍ രാഹുലിനേയും രോഹിതിന്റെ കുഞ്ഞമ്മേടെ മോന്‍ പന്തിനേയും എംഎസ്‌കെ പ്രസാദിന്റെ അളിയന്‍ ക്രുനാല്‍ പാണ്ഡ്യയേയും ഒക്കയേ കളിപ്പിക്കൂ അല്ലേ;തോറ്റ് പണ്ടാരമടങ്ങും എന്നതടക്കം കമന്റുകള്‍ ധാരളമായി എത്തി തുടങ്ങി. 

 'ഞങ്ങള്‍ മലയാളികള്‍ എല്ലാവരും 1 രൂപ വച്ച് ആഇഇക ക്ക് കൈക്കൂലി തരാം അപ്പോള്‍ ഏകദേശം 3.5കോടി രൂപ കിട്ടും നിങ്ങള്‍ അത് വാങ്ങിയിട്ട് സഞ്ജുവിന് ഒരു അവസരം അടുത്ത മത്സരത്തില്‍ എങ്കിലും കൊടുക്കണം. മലയാളി ആയതുകൊണ്ട് ഞങ്ങളുടെ സ്വപ്നം തകര്‍ക്കരുത് എന്നായിരുന്നു മറ്റൊരു കമന്റ്. പതിവില്ലാതെ പോസ്റ്റിനു താഴെ മലയാളത്തില്‍ കമന്റുകള്‍ പ്രവഹിക്കുന്നത് കണ്ട് ഭാഷ മനസിലാകാത്തവര്‍ കാര്യമെന്തെന്ന് അന്വേഷിച്ചു. അവര്‍ക്കും കണക്കിന് കിട്ടി മലയാളികളില്‍ നിന്ന്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.