അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ ജാതീയമായി അധിക്ഷേപിച്ചിട്ടില്ല; ബീനീഷ് വിഷയത്തില്‍ ജാഗ്രതക്കുറവുണ്ടായി; പരസ്യമായി മാപ്പ് പറയേണ്ടതില്ലെന്ന് ഫെഫ്ക

Monday 4 November 2019 4:04 pm IST

തിരുവനന്തപുരം: സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോന്‍ നടന്‍ ബിനീഷ് ബാസ്റ്റിനെ ജാതീയമായി അധിക്ഷേപിച്ചിട്ടില്ലെന്ന് ഫെഫ്ക. കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിത്തിലാണ്‌ ഇതു സംബന്ധിച്ച കാര്യത്തില്‍ ഫെഫ്ക പ്രസിഡന്റും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണന്‍ നിലപാട് വ്യക്തമാക്കിയത്.

ബിനീഷ് വിഷയത്തില്‍ അനീഷിന് ജാഗ്രത കുറവുണ്ടായിട്ടുണ്ട്.  പരസ്യമായി മാപ്പ് പറയേണ്ടതില്ലെന്നും ബി. ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. അതേസമയം അനിലിന്റെ സിനിമകളില്‍ താന്‍ ഇനി മുതല്‍ അഭിനയിക്കില്ലെന്ന് ബിനീഷ് വ്യക്തമാക്കി.സംഭവത്തില്‍ വിശദീകരണം നല്‍കാന്‍ അനിലിനോട് ഫെഫ്ക നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ജാതീയ അധിക്ഷേപം നടത്തിയിട്ടില്ലെന്നാണ് സംവിധായകന്‍ ഫെഫ്കയ്ക്ക് വിശദീകരണം നല്‍കിയത്. ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിയെന്നും അനില്‍ പറയുന്നു. പാലക്കാട് മെഡിക്കല്‍ കോളേജിലെ കോളേജ് ഡേക്ക് അതിഥിയായെത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്ന്, കോളേജ് മാസിക പ്രകാശനം ചെയ്യാനെത്തിയ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ പറഞ്ഞതാണ് വിവാദത്തിന് തിരി കൊളുത്തിയത്. അതേവേദിയില്‍ ബിനീഷ് എത്തി തറയില്‍ ഇരിക്കുകയും മതമല്ല മതമല്ല മതമല്ല പ്രശ്‌നം, എരിയുന്ന വയറിന്റെ തീ ആണ് പ്രശ്‌നം എന്നു തുടങ്ങുന്ന കവിത പാടുകയും ചെയ്തു. ഇതോടെ സോഷ്യല്‍ മീഡിയ അടക്കം പ്രശ്‌നത്തില്‍ ജാതി ആണ് പ്രശ്‌നം എന്ന രീതിയില്‍ വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.