നോ ബോള്‍ വിളിക്കേണ്ട ജോലി ഇനി തേഡ് അമ്പയറിന്; നോ ബോളിലൂടെ പുറത്തുപോയ ബാറ്റ്‌സ്മാന് തിരികെ വരാനും അവസരം

Friday 6 December 2019 4:48 pm IST

 

മുംബൈ: ക്രിക്കറ്റില്‍ പുതിയ തീരുത്തലുമായി ഐസിസി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനിമുതല്‍ ബൗളര്‍ നോ ബോള്‍ എറിഞ്ഞാല്‍ അത് ചൂണ്ടിക്കാട്ടേണ്ട ചുമതല  തേഡ് അംമ്പയറിനായിരിക്കും. ഇത് ഇന്ത്യ-വിന്‍ഡീസ്‌ പരമ്പരയോടെയാകും നിലവില്‍ വരുന്നതെന്നും ഐസിസി അറിയിച്ചു. ഇത് മൂലം ഫീല്‍ഡ് അമ്പയറിന് ഇനി സ്വമേധയാ നോ ബോള്‍ വിളിക്കാന്‍ സാധിക്കില്ല.

എന്നാല്‍ നോ ബോളുകള്‍ വിളിക്കുമ്പോള്‍ സംശയത്തിന്റെ ആനുകൂല്യം എപ്പോഴും ബൗളര്‍ക്കൊപ്പമായിരിക്കുമെന്നും ഐസിസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. നോ ബോള്‍ വിളിക്കാന്‍ താമസിക്കുകയും ബാറ്റ്‌സ്മാന്‍ പുറത്താവുകയും ചെയ്താല്‍ പുറത്തായ ബാറ്റ്‌സ്മാനെ തിരികെ വിളിക്കും. മറ്റ് ഓണ്‍ഫീല്‍ഡ് തീരുമാനങ്ങളെല്ലാം ഫീല്‍ഡ് അമ്പയറുടെ ചുമതല ആയിരിക്കും. ഇത് കളിയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തില്ലെന്ന് ഉറപ്പാക്കിയശേഷമായിരിക്കും രാജ്യാന്തര ക്രിക്കറ്റിലും നടപ്പാക്കുകയെന്നും ഐസിസി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.