അടിയന്തരാവസ്ഥയുടെ പീഡനാനുഭവ കഥകള്‍

Tuesday 25 June 2019 11:38 pm IST
1975 നവം. 20 ബുധനാഴ്ച പത്ത് മണിക്ക് ഞങ്ങളുടെ സംഘത്തില്‍ എട്ടുപേര്‍ ഉണ്ടായിരുന്നു. പെട്ടെന്ന് പോലീസ് എത്തി മര്‍ദ്ദിച്ച് അറസ്റ്റു ചെയ്തു. തമ്പാനൂര്‍ സ്റ്റേഷനില്‍ കൊണ്ടുപോയി അവിടെ ജയറാം പടിക്കല്‍ തൊട്ടു ക്രൂരന്മാരായ പോലീസിന്റെ മര്‍ദ്ദനങ്ങളും പീഡനങ്ങളും, ഉടുതുണിപോലും നല്‍കാതെ മൃഗങ്ങളെപ്പോലും ലജ്ജിപ്പിക്കുന്ന തരത്തിലുള്ള മര്‍ദ്ദനമാണ് അനുഭവിക്കേണ്ടിവന്നത്.

അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടന മരവിക്കപ്പെട്ടു. മുഴുവന്‍ പൗരാവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നിഷേധിക്കപ്പെട്ടു. ജുഡീഷ്യറി മരവിക്കപ്പെട്ടു. അഭിപ്രായ പ്രകടനങ്ങളും പ്രതിഷേധങ്ങളും അടിച്ചമര്‍ത്തി ക്രൂരമായി മര്‍ദ്ദിച്ചു. ജയിലിലടിച്ചു. അനേകം പേര്‍ക്ക് ജീവന്‍പോലും നഷ്ടപ്പെട്ടു. നൂറുകണക്കിനാളുകള്‍ ഇന്നും ജീവച്ഛവങ്ങളായി കഴിയുന്നു. ഈ കരിനിയമങ്ങളെ തൂക്കിയെറിയുവാന്‍ 'അസത്യം അന്യായം ഇവയുടെ മുമ്പില്‍ തലകുനിക്കുന്നതു ഭീരുത്വമാണ്-മഹാത്മാഗാന്ധി ' എന്ന പ്ലക്കാര്‍ഡ് പിടിച്ച് അടിയയന്തിരാവസ്ഥക്കെതിരെയുള്ള ലഘുലേഖകളും ജനങ്ങള്‍ക്ക് നല്‍കിക്കൊണ്ടു ശക്തിയായ ഉച്ചത്തില്‍ ഭാഷയില്‍ ഞങ്ങള്‍ പ്രതിഷേധിച്ചുകൊണ്ടു തമ്പാനൂര്‍ ബസ് സ്റ്റാന്റിലും പരിസരത്തും കറങ്ങി നടന്നു പ്രതിഷേധിച്ചു.

1975 നവം. 20 ബുധനാഴ്ച പത്ത് മണിക്ക് ഞങ്ങളുടെ സംഘത്തില്‍ എട്ടുപേര്‍ ഉണ്ടായിരുന്നു. പെട്ടെന്ന് പോലീസ് എത്തി മര്‍ദ്ദിച്ച് അറസ്റ്റു ചെയ്തു. തമ്പാനൂര്‍ സ്റ്റേഷനില്‍ കൊണ്ടുപോയി അവിടെ ജയറാം പടിക്കല്‍ തൊട്ടു ക്രൂരന്മാരായ പോലീസിന്റെ മര്‍ദ്ദനങ്ങളും പീഡനങ്ങളും, ഉടുതുണിപോലും നല്‍കാതെ മൃഗങ്ങളെപ്പോലും ലജ്ജിപ്പിക്കുന്ന തരത്തിലുള്ള മര്‍ദ്ദനമാണ് അനുഭവിക്കേണ്ടിവന്നത്. പഠിച്ചുകൊണ്ടിരിക്കുന്ന പ്രായം പതിനേഴുവയസ്സു വരും. നിങ്ങളുടെ സംഘടനയ്ക്കു ഗുണം ഉണ്ടാകാന്‍ വേണ്ടി അടിയന്തിരാവസ്ഥ. സെക്രട്ടേറിയറ്റിന്റെ മുന്നില്‍ വച്ച് പെട്രോള്‍ ഒഴിച്ചു കത്തിച്ചാല്‍ ആര്‍എസ്എസിന് ഗുണം കിട്ടുമെങ്കില്‍ അങ്ങനെ ചെയ്യാം. മാനസികമായും ശാരീരികമായും പീഡിപ്പിച്ചു എന്നോടൊപ്പമുണ്ടായിരുന്ന പലരും മരിച്ചു. ഇന്നു മാനസികരോഗം ബാധിച്ചു നടക്കുന്നവര്‍ വേറെയും. കൂലിവേല ചെയ്തു ജീവിക്കാന്‍ പോലും നിവര്‍ത്തിയില്ലാതെ കഴിയുന്നവരും ഉണ്ട്.ആയുര്‍വേദ മരുന്നും കഷായവുമായി കാലം കഴിയുന്നു. 

(അടിന്തരാവസ്ഥയില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥിയായിരുന്നു ശിവപ്രസാദ്)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.