'ഇവിടെ ഈ നഗരത്തില്‍' ആഗസ്റ്റ് 30-ന്

Sunday 25 August 2019 12:28 pm IST

സോപാനം ബിജു, ഡോക്ടര്‍ ശ്രീധന്യ തെക്കേടത്ത്, തനൂജ കാര്‍ത്തിക് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  നവാഗതനായ പത്മേന്ദ്ര പ്രസാദ് സംവിധാനം ചെയ്യുന്ന 'ഇവിടെ ഈ നഗരത്തില്‍' ആഗസ്റ്റ് 30-ന് തിയ്യേറ്ററിലെത്തുന്നു.

മയില്‍ മീഡിയയുടെ ബാനറില്‍ ആനന്ദീ രാമചന്ദ്രന്‍, അസീസ് അബ്ദുള്ള, നൂര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അനീഷ് റഹ്മാന്‍, അജിത് എം. ഗോപിനാഥ്, ബൈജു പട്ടാളി, ഡോക്ടര്‍ സതീഷ് കുമാര്‍, ആനന്ദീ രാമചന്ദ്രന്‍, മിനി ഐ.ജി, ദക്ഷിണ തുടങ്ങിയവരും അഭിനയിക്കുന്നു.

കെ. മനോജ് കുമാര്‍ തിരക്കഥ-സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം എം.ജെ. രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കുന്നു. സംഗീതം-ജാസി ഗിഫ്റ്റ്. യേശുദാസ്, ജയചന്ദ്രന്‍, എം. ജി. ശ്രീകുമാര്‍, ജാസി ഗിഫ്റ്റ്, ജി. ശ്രീറാം, കാവാലം ശ്രീകുമാര്‍, വിദ്യാധരന്‍ മാസ്റ്റര്‍, ഇഷാന്‍ ദേവ്, ഓട്ടം ലീഫ് എന്നിവരാണ് ഗായകര്‍. എഡിറ്റര്‍-ബി അജിത് കുമാര്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.