' സീസര്‍' ആഗസ്റ്റ് 30-ന്

Sunday 25 August 2019 12:12 pm IST

ചിരഞ്ജീവി സര്‍ജ, പ്രകാശ് രാജ്, രവിചന്ദ്രന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനയ് കൃഷ്ണ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മൊഴിമാറ്റ മലയാള ചിത്രം 'സീസര്‍ ' ആഗസ്റ്റ് മുപ്പതിന് തിയ്യേറ്ററിലെത്തുന്നു.

കന്നട സിനിമാ ലോകത്തു നിന്ന് കെജിഎഫിനു ശേഷം മലയാളത്തിലേക്ക് എത്തുന്ന മാസ് ചിത്രമാണ് 'സീസര്‍.'  ത്രി വിക്രം സാഫല്യ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പരുള്‍ യാദവ് നായികയാവുന്നു. കൃത്യം, ബുളറ്റ്, ബ്ലാക്ക് ഡാലിയ തുടങ്ങിയ മലയാള ചിത്രങ്ങളില്‍ അഭിനയിച്ച നായികയാണ് പരുള്‍ യാദവ്

അവിനാഷ്, രമേശ് ഭട്ട്, നാഗി നീഡു വേളങ്കി, ശോഭരാജ്, സത്യജിത്ത്, രവി പ്രകാശ്, വിജയ് ചന്ദൂര്‍, ഉമേശ്, സ്വസ്തിക് ശങ്കര്‍, ഡാനി കുട്ടപ്പ, വെങ്കിടേഷ്, ഹനുമാന്‍ താപ്പ, തുംകൂര്‍ മോഹന്‍, സാദു കോകില, സുചിത്ര പ്രസാദ്, കീര്‍ത്തി രാജ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

ആക്ഷന്‍ കിങ് അര്‍ജ്ജുന്‍ സര്‍ജ്ജയുടെ സഹോദരീ പുത്രനാണ് ചിരഞ്ജീവി സര്‍ജ്ജ. കേരളത്തിലെ ശബരിമലയില്‍ ചിത്രീകരിച്ച കന്നട ചിത്രം എന്ന സവിശേഷതയും സീസറിനുണ്ട്.

ആഷീര്‍ വടകര, സബീര്‍ അബ്ബാസ് എന്നിവരുടെ വരികള്‍ക്ക് കന്നട റാപ് കിംഗ് ചന്ദ്രന്‍ ഷെട്ടി സംഗീതം പകര്‍ന്ന ഗാനങ്ങള്‍ നജീം അര്‍ഷാദ്, ഷിബു സുകുമാരന്‍ എന്നിവര്‍ പാടുന്നു.

    ക്യാമറ-അന്‍ബി, രാജേഷ് ഘട്ട, എഡിറ്റര്‍-ശ്രീകാന്ത്, കല-ഹോസനം മൂര്‍ത്തി,മേക്കപ്പ്-മന്ദാര മഞ്ജു, സംഘട്ടനം-ജോളി ബാസ്റ്റിന്‍, ഗണേഷ്, വേലു, കൊറിയോഗ്രാഫി-ഗണേഷ്, ഭാനു, തൃഭുവന്‍,

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.