ടെക്‌സസ്സ്- മെക്‌സിക്കൊ അതിര്‍ത്തിയില്‍ വെടിവെപ്പ്- നാല് പോലീസുക്കാള്‍ ഉള്‍പ്പെടെ 21 മരണം

Tuesday 3 December 2019 4:26 pm IST

          

ഈഗിള്‍ പാസ് (ടെക്‌സസ്സ്): ഡിസംബര്‍ 1 ഞായറാഴ്ച ഉച്ചയോടെ ടെക്‌സസ്സ്-മെക്‌സിക്കൊ അതിര്‍ത്തിയില്‍ മയക്കുമരുന്ന് അധോലോക നായകനുമായി നടന്ന വെടിവെയ്പ്പില്‍ നാല് പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെട്ടു. ഈഗിള്‍ പാസ്സില്‍ നിന്നും ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ എത്തിച്ചേരുന്ന വില്ല യൂണിയന്‍ എന്ന ചെറിയ പട്ടണത്തിലാണ് പോലീസുകാര്‍ മയക്കുമരുന്ന് മാഫിയയുമായി ഏറ്റുമുട്ടിയത്. മെക്‌സിക്കന്‍ മയക്കുമരുന്ന് മാഫിയയെ ഭീകര സംഘടനകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി നേരിടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ട്രംമ്പ്  പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് സംഭവം.

 

ആക്രമണത്തില്‍ നാല് പോലീസ് ഓഫീസര്‍മാര്‍ കൊല്ലപ്പെട്ടതിന് പുറമെ നിരവധി മുന്‍സിപ്പല്‍ തൊഴിലാളികളേയും കാണാതായിട്ടുണ്ടെന്ന് കൊഹുലിയ സംസ്ഥാന ഗവര്‍ണര്‍ മീഗള്‍ എയ്ഞ്ചല്‍ മാധ്യമങ്ങളെ അറിയിച്ചു. ആയുധ ധാരികളായ ഒരു കൂട്ടം മയക്കുമരുന്നുമാഫിയാ അംഗങ്ങളാണ് ലോക്കല്‍ ഗവണ്‍മെന്റ് ഓഫീസിനുനേരെ വെടിയുതിര്‍ത്തത്. തുടര്‍ന്ന് സ്‌റ്റേറ്റ് ഫെഡറല്‍ ഫോഴ്‌സസ് സ്ഥലത്തെത്തുകയും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ പത്ത് അക്രമകാരികളും കൊല്ലപ്പെട്ടതായും സ്ഥിരീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.